tag:blogger.com,1999:blog-78273311165689009032024-02-08T06:40:31.933+05:30വിചിത്രന്‍ & Co.മനുഷ്യാത്മാക്കളുടെ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സാങ്കല്പിക കഥാപാത്രങ്ങള്‍Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.comBlogger16125tag:blogger.com,1999:blog-7827331116568900903.post-88614361849675730662014-06-18T22:32:00.000+05:302014-06-22T10:35:42.688+05:30കാലം -Rough Draft
കുറച്ച് കാലം മുൻപെഴുതിയ കഥയുടെ first draft. ഇനിയും തിരുത്തലുകൾ ഉണ്ടാവാം(വായിക്കുന്നവർക്ക് നിർദ്ദേശിക്കുകയും ചെയ്യാം). കയ്യിലുള്ളത് pdf ആയത് കൊണ്ട് Google Docs ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്നു. അക്ഷരങ്ങൾ ചെറുതായി തോന്നുകയാണെങ്കിൽ zoom ചെയ്ത് വായിക്കണമെന്നപേക്ഷിക്കുന്നു. എന്നിട്ടും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com2tag:blogger.com,1999:blog-7827331116568900903.post-81615639447765582242013-09-14T12:11:00.002+05:302014-07-10T07:13:16.841+05:30നീതിപീഠം
"നീതി, ന്യായം" എന്ന് മുറവിളി കൂട്ടുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് ഒരു മഹാത്മാവ് ഇറങ്ങിവന്നു.
"എന്താണ് നിങ്ങൾക്ക് വേണ്ടത്?"
അവർ മുരണ്ടു: "നീതി, ന്യായം"
"ശരി! നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"
ആദ്യത്തെ കല്ല് വീഴാൻ മാത്രമേ താമസമുണ്ടായുള്ളൂ. അതെറിഞ്ഞവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു: "ഇവൻ കുറ്റക്കാരിയെ രക്ഷപെടുത്തുന്നവൻ! ഇവൻ പാപമോചനം ഉപദേശിക്കാൻ വന്നവൻ!"
കല്ലുകളെറിഞ്ഞ് ജനങ്ങൾ പിരിഞ്ഞ് പോകുമ്പോൾ, മഹാത്മാവ് കരഞ്ഞ് കൊണ്ട് ആകാശത്തേക്ക് നോക്കി മുറുമുറുത്തു: "ഇവർക്ക് നീ മാപ്പാക്കി കൊടുക്കണേ! ഇവർക്ക് പാപം എന്താണെന്ന് പോലും അറിയില്ലല്ലോ!!"
ഗുണപാഠം: ഗുണപാഠകഥകൾ സമൂഹത്തിന് ഫലിതങ്ങൾ മാത്രമാണ്.
Source: The Independent
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com6tag:blogger.com,1999:blog-7827331116568900903.post-63649527370881745812013-05-17T00:01:00.000+05:302013-07-07T20:07:52.060+05:30അകാലത്തില്‍ വിട്ടു പോയ ആദ്യകാമുകിക്ക്
പ്രിയേ,
പേടിക്കണ്ടാ, നിന്റെ പേര് ഞാന്‍ മറന്നിട്ടൊന്നുമില്ല.
"എന്തിനാ ഇപ്പോ ഇതൊക്കെ?" എന്ന് ചോദിച്ചാല്‍ നിന്നെ പെട്ടെന്ന് ഓര്‍മ്മ വന്നു. എന്ന് വെച്ചാല്‍ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ നല്ല മഴ. പതിവ് പോലെ ഞാന്‍ ഒന്നും നോക്കാതെ straight നടന്ന് തുടങ്ങി. മഴയില്‍ കുതിര്‍ന്ന് ഞാന്‍ നടന്ന് പോകുമ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ എന്നെ നോക്കി വിളിച്ച് ചോദിച്ചു: ഡാ, നിനക്ക് പ്രാന്തായോടാ?
അന്ന് നിന്നോട് ഫോണില്‍ പറഞ്ഞു, ഇന്ന് മഴ കൊള്ളലായിരുന്നു പണി. നീ എന്നെ അന്ന് വിളിച്ചു: പ്രാന്തന്. എന്നിട്ട് നീ ഒരു പതിഞ്ഞ ചിരി ചിരിച്ചു. പൂച്ചകള്‍ കുറുകുന്ന അത്രയും പതിഞ്ഞ ചിരി.
പലരും പറയുന്നത് കേട്ടിട്ടുണ്ട്: ആദ്യപ്രണയം ജീവിതത്തിലെ ആദ്യത്തെ അബദ്ധമാണെന്ന്. നിനക്കെന്ത് തോന്നുന്നു? ഞാനൊരു അബദ്ധമായിരുന്നോ? നീ മറക്കാനാഗ്രഹിക്കുന്ന ഒരു അബദ്ധം?
ഇങ്ങനെയുള്ള ചില അസാധാരണമുഹൂര്ത്തങ്ങളില് നിന്നെ ഓര്‍ത്തുപോകും. ഒരിക്കല്‍ പടികയറുന്ന ഒരു കുട്ടിയെ കണ്ടപ്പോള്‍... നിന്നെ ആദ്യമായി കണ്ടത്, ഞാനോര്‍ത്തു പോയി. നിന്നെ കണ്ടപ്പോള്‍ ഞാന്‍ സത്യത്തില്‍ അന്തിച്ച് പോയി.
പക്ഷേ നീ...! അങ്ങനെ നീ പടി കയറുന്നത് കണ്ട്, പൊട്ടനെപ്പോലെ അന്തം വിട്ട് നിന്നപ്പോള്‍ നീ തിരിഞ്ഞ് നോക്കി ഒരു ചിരി.
അതിന്റെ സുഖം അറിയണമെന്കില് ഞാനായി ജനിക്കണം. ആ നിമിഷം അത് കാണാന്‍ അവിടെ ഉണ്ടാകണം.
നീ അസ്വസ്ഥയാകുന്നുണ്ടോ? നീ മറക്കാനാഗ്രഹിക്കുകയായിരുന്നോ ഇതൊക്കെ? ഞാനും അങ്ങനെയൊക്കെ തന്നെ. ഞാന്‍ പറഞ്ഞല്ലോ, ഇങ്ങനെ ചില നിമിഷങ്ങളുണ്ട്.
നിന്റെ മുഖം ഞാന്‍ മനസ്സില്‍ സന്കല്‍പ്പിച്ച് നോക്കാറുണ്ട് ചിലപ്പോള്‍. ആ നീളന്‍ മുടി, സ്വപ്നസമാനമായ കണ്ണുകള്‍, ഈ രണ്ട് വിവരങ്ങള്‍ മാത്രം എപ്പോഴും കൃത്യമായി കിട്ടും.ചിലപ്പോള്‍ നിന്റെ മുഖം തെളിഞ്ഞ് വരും. ചിലപ്പോള്‍ ആകെ ഒരു പുകമറ. നാളെ ചിലപ്പോള്‍ ഒന്നും ഓര്‍മ്മയുണ്ടാവില്ല.
നീ ഒരു ഫോട്ടോ തന്നത് ഓര്‍മ്മയുണ്ടോ? സ്കൂളിലെ ഏതോ പരിപാടിക്ക് ഒപ്പന മല്‍സരത്തില്‍ നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സ്റ്റേജില്‍... ഇന്നത്തെ ഈ ഓര്‍മ്മക്കുറവ് അന്നേ അറിഞ്ഞിരുന്നെന്കില് ഞാന്‍ അത് ഒരു കോപ്പി എടുത്ത് സൂക്ഷിച്ച് വെച്ചേനേ.
അല്ലെന്കിലും നിന്നെ കണ്ടിട്ടിപ്പോ എത്രയായി? നാല് കൊല്ലം? അഞ്ച് കൊല്ലം? നീ മാറിപ്പോയിട്ടുണ്ടാകുമോ? അല്ല, നീ ജീവിച്ചിരിപ്പുണ്ടോ?
ഒരു കാലത്ത് എല്ലാ ആഴ്ചയും നിന്നെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. മൊബൈലൊന്നും കിട്ടിയിട്ടില്ലാത്ത കാലം. വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ച് നിന്നെ വിളിക്കുവാന്‍ വേണ്ടി ഫോണെടുക്കുമ്പോഴേ തുടങ്ങും നെഞ്ചില്‍ പടപടാന്ന് ഇടിക്കാന്‍. എങ്ങനെയെന്കിലും ഫോണ്‍ നിന്റെ കയ്യിലെത്തി നിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പരമാനന്ദം!
ഞാന്‍ സ്വദേശം വിട്ടപ്പോഴും ഈ ഫോണ്‍ വിളികള്‍ തുടര്ന്നിരുന്നല്ലോ. അന്ന് യാത്ര പുറപ്പെടുമ്പോള്‍ നീ പറഞ്ഞത് നീ പറഞ്ഞത് വല്ലാതെ നോവിച്ചിരുന്നു: എന്തായാലും കല്ല്യാണമൊന്നും കഴിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്തിനാ....
ഇന്നോര്‍ക്കുമ്പോള്‍ സ്വയം ചോദിക്കും: എന്തിനാ? പ്രണയത്തിന്റെ പേരില്‍ ഒരു പാഴ്വ്യായാമം.
അതൊക്കെ പോട്ടെ! നിനക്ക് സുഖം തന്നെയല്ലേ?
സ്വന്തം ജീവിതം ദിശയില്ലാതെ ഉഴലുന്നത് കണ്ടപ്പോള്‍, മറ്റുള്ളവരുടെ നോട്ടം പോലും മൂര്‍ച്ചയേറിയ ആയുധങ്ങളായി. അവയെല്ലാം എനിക്കു നേരെയുള്ളതായി. പഴയ ബന്ധങ്ങള്‍ പലതും മുറിച്ച് മാറ്റി. എന്നും വിജയം നേടി എന്ന് അഹന്കരിച്ചവന്റെ അധ:പതനം. അനന്തരഫലമായി ഉണ്ടായ അപകര്‍ഷതാബോധം...
ഇപ്പൊ നോക്കിയാല്‍ ഈ കാരണങ്ങളൊക്കെയും വെറും ഞൊണ്ടിന്യായങ്ങള്‍. നിന്നെ വെറുത്തത് കൊണ്ടൊന്നുമല്ല. സ്വന്തം ജീവിതം മടുത്ത് പോയത് കൊണ്ടാണ്.
നിന്റെ കല്ല്യാണമൊക്കെ കഴിഞ്ഞില്ലേ? നിനക്കൊരു തമാശ കേള്‍ക്കണോ? നിന്റെ കല്ല്യാണത്തെപ്പറ്റി എങ്ങനെ അറിഞ്ഞു എന്ന് കേള്‍ക്കണ്ടേ? ഏതോ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്ല്യാണത്തിന് പോയി തിരിച്ച് വരുന്ന വഴിക്ക് ഞാന്‍ ചുമ്മാ നിന്നെ പറ്റി ഓര്‍ത്തു പോയി. അവസാനമായി വിളിച്ചിട്ട് അഞ്ചോ ആറോ മാസം ആയിക്കാണണം. പതിവിന് വിപരീതമായി അങ്ങേതലക്കല്‍ ഒരു പുരുഷശബ്ദം കേട്ടപ്പോള്‍ ഒന്ന് പതറി. പിന്നെ ശബ്ദം ഒക്കെ കടുപ്പിച്ചൊരു ചോദ്യം, നിന്നെ തിരക്കി. അയാള്‍ വെറും നിസ്സാരമായി പറഞ്ഞു. നീ നിന്റെ ഭര്‍ത്താവിന്റെ വീട്ടിലാണെന്ന്. പിന്നെ എന്തൊക്കെയോ ഉപചാരവാക്കുകളില് തപ്പിത്തടഞ്ഞ് അതങ്ങ് അവസാനിപ്പിച്ചു.
ഞെട്ടല്‍ ഒക്കെ അവസാനിച്ചപ്പോ, ഞാന്‍ വിചാരിച്ചു,"ഹാ, പോട്ട്!"
പന്തീരായിരം പ്രണയകഥകളും കവിതകളും കത്തുകളും കൊലപാതകങ്ങളും അവകാശപ്പെടാനുള്ള ഈ ലോകത്തില്‍ എനിക്കിന്നും മനസ്സിലാവാത്ത ഒരു സമസ്യ: ഞാനെന്തിന് അന്ന് ഇത്രയും നിസ്സാരമാക്കി തള്ളിക്കളഞ്ഞതെന്ന്.
ഒരു പക്ഷേ, ഞാന്‍ പ്രണയത്തിലൊന്നുമായിരുന്നില്ല. I was just in love with idea of being in love. തിരിച്ചറിയപ്പെടാത്ത ഏതോ ഒരു ഭ്രമത്തെ ഞാന്‍ പ്രണയമെന്ന് സന്കല്പിച്ചിരിക്കണം. എന്നാല്‍ പ്രണയിതാക്കളുടെ എല്ലാ ഉന്മാദങ്ങളും എന്നില്‍ കണ്ടിരുന്നുതാനും. ആ, എനിക്കറിയില്ല.
പിന്നെ നീയുമായി ഒരു സമ്പര്‍ക്കവും വെച്ച് പുലര്‍ത്താത്തത് കൊണ്ട് നിന്റെ വിശേഷങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ്? കുട്ടികള്‍? ഒരു ഗള്‍ഫുകാരന്റെ trophy wife ആയിട്ടാണോ ഇപ്പോഴത്തേ ജീവിതം? അയാള്‍ വിരൂപനാണോ? എന്നെക്കാളും?
അല്ലെന്കിലും സൗന്ദര്യത്തിലൊക്കെ എന്തു? ഇന്നല്ലേ സൗന്ദര്യത്തെ സ്കെയിലൊക്കെ വെച്ച് അളന്നും തൂക്കിയും പ്രണയത്തെയും സൗഹൃദത്തെയും തിരഞ്ഞെടുക്കുന്നത്. ആദിപുരുഷന് സൗന്ദര്യം കുറഞ്ഞവളെ കിട്ടിയാലും മൂപ്പര്ക്കറിയാന് വകുപ്പില്ലല്ലോ? Everything has beauty. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആയിരിക്കണം. എന്റെ സുഹൃത്തിന്റെ കണ്ടുപിടിത്തമാണ്. ഞാന്‍ ഈ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ആയിരുന്നെന്കില് നിന്നോട് നിന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെക്കുറിച്ച് ചോദിക്കാന്‍ തോന്നുമോ.
എന്നോട് ക്ഷമിക്കണം. അസൂയ എന്നോ നിരാശ എന്നോ പറഞ്ഞ് തള്ളുക.
കൂടുതല്‍ വെറുപ്പിക്കുന്നില്ല. എവിടെയായിരുന്നാലും നന്നായിരിക്കട്ടെ!
ജന്മദിനാശംസകള്!!
(എന്ത് പിണ്ണാക്കിനാ ഞാനിതുമോർത്തിരിക്കുന്നത്?)
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com5tag:blogger.com,1999:blog-7827331116568900903.post-4963476957696280472012-10-24T22:32:00.001+05:302013-07-06T22:28:59.498+05:30പാക്കിസ്ഥാനിലെ ഒരു പെണ്‍കുട്ടിയും നമ്മുടെ പെണ്‍കുട്ട്യോളും
അതെന്നെ, അതെന്നെ. മലാല തന്നെ. ഇതിപ്പോ ഓളെ സുഖാക്കീല്ലേ? ഇപ്പോ എന്തിനാ ഇതും കുത്തി പിടിച്ച് വരുന്നെ, എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും കാരണണ്ട് എന്ന്.
മലാലയുടെ ഡയറി കുറിപ്പുകള്‍ കുറച്ചൊക്കെ വായിച്ചു. സംഗതി ജോറ് തന്നെ. ഒന്നൊന്നര സംഭവം. ഇത്തിരിപോന്ന പെണ്ണിന് ഇത്ര ധൈര്യംന്ന് പറഞ്ഞാ, സമ്മതിച്ച് കൊടുക്കണം.
ഈയിടെ കൊറെ അലവലാതികള്‍ അവളെ വെടിവെച്ചിട്ടുവത്രേ. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. നമ്മുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടും തക്കസമയത്ത് കിട്ടിയ ബ്രിട്ടീഷുകാരുടെ ചികിത്സ കൊണ്ടും ഇപ്പോ കുറെ ഭേദമായി. അല്‍ഹംദുലില്ലാഹ്.
നമ്മള് കുറെ ഫേസ്ബുക്ക് ബുജികള്‍ (ഈ പ്രയോഗം തേഞ്ഞ് തുടങ്ങിയെന്കില് ക്ഷമിക്കണം) സ്ഥിരം പഞ്ചാര, കത്തി, സിനിമാ തല്ല്, രാഷ്ട്രീയക്കാരെ കളിയാക്കല്‍ തുടങ്ങിയ ലൊടുക്ക് പരിപാടികളുമായി തേരാ പാരാ നടക്കുമ്പോ കിട്ടിയ ഈ വാര്‍ത്ത പരമാവധി ആളുകളെ അറിയിച്ച് ബോധവാന്മാരാക്കി. ആത്മാര്‍ത്ഥമായി ചെയ്തവര്‍ക്ക് എന്റെ ആശംസകള്‍. അതിനിടയില്‍ കിടന്ന് വാഴ വെട്ടുകയും തേങ്ങയിടുകയും ചെയ്തവന്മാരെ... എന്ത് പറയാന്‍?
ഈ ഫേസ്ബുക്ക് എന്ന സാധനം ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ഈ സൈറ്റ് ഒരുപക്ഷേ വാര്‍ത്തകളുടെ primary source ആണ്. ഇതിന് പുറത്ത് വേറെ സൈറ്റുകള്‍ ഉപയോഗിച്ച് വാര്‍ത്ത അറിയാനോ verify ചെയ്യാനോ മിക്ക ആളുകളും മെനക്കെടാറില്ല.
ഈ മലാലയുടെ പ്രശ്നം നടക്കുമ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വെറെ ഒരു സ്ത്രീ പീഡന പ്രശ്നമായിരുന്നു, ഹരിയാനയിലേത്. അതുമായി ബന്ധപ്പെട്ട് എത്ര ചര്‍ച്ച നടന്നു. ചില്ലറ ബ്ലോഗുകള്‍. ഒന്ന് രണ്ട് ചര്‍ച്ചകള്‍. തീര്‍ന്നു. നമ്മളെന്താ ഇന്ത്യക്കാരല്ലേ? അതോ താലിബാന് നടത്തുമ്പോഴെ അത് പീഡനമാവുകയുള്ളു എന്നുണ്ടോ? ജാതിയിലുള്ള ഉയര്‍ച്ച താഴ്ച നോക്കി പീഡിപ്പിക്കുന്നത്, നമ്മുടെ ആരുടെയും പെങ്ങന്മാരെ അല്ലെന്നുണ്ടോ?
"അതിപ്പോ ഹരിയാനയിലല്ലേ? അതങ്ങ് നോര്‍ത്ത്..." എന്ന് പറയാന്‍ വരുന്നവരോട് വെറെ ഒരു വാര്‍ത്ത കാണിച്ച് കൊടുക്കണം. നമ്മടെ കേരളത്തില്‍ തന്നെ. ഒരു അമ്മ സ്വന്തം മകളെ കാഴ്ചവെച്ച് വാണിഭം ചെയ്ത് പിടിയിലായ വാര്‍ത്ത. അതൊന്നും നമ്മുക്കറിയണ്ടേ? ഈ സ്ത്രീയുടെ അടുത്ത് കാശ് കൊടുത്ത് മകളെ പ്രാപിക്കാന്‍ ചെന്നത്, എല്ലാം വിദേശികളൊന്നും അല്ലല്ലോ?
ഇതൊക്കെ നോക്കാന്‍ ആര്‍ക്കാ ഇവിടെ നേരം അല്ലേ? ഒരു ഫോട്ടം തന്നിട്ടുണ്ടെന്കില് ഷെയര്‍ ചെയ്ത് കളിക്കാം. പ്രൊഫൈല്‍ ചിത്രത്തിന്റെ മൊഞ്ച് കണ്ട് ഓളോ(നോ)ട് ചാറ്റ് ചെയ്യാനിരിക്കാം. വാര്‍ത്തയോ? എന്ത് വാര്‍ത്ത? ഇപ്പോ എല്ലാം പോസ്റ്റല്ലേ, ചങ്ങായി?
കുറിപ്പ്:കലികേറുന്നുണ്ടെന്കില് ഒരു കാര്യം ചെയ്യാം: എന്നെ ഒരു താലിബാന് സ്നേഹിയായി മുദ്ര കുത്തിക്കോ. എന്നോട് പറയണ്ടാ. (എനിക്കവരെ ഇഷ്ടമല്ല. അതെന്നെ.)
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com6tag:blogger.com,1999:blog-7827331116568900903.post-34129343674247059122012-10-13T16:13:00.003+05:302013-07-06T22:31:24.127+05:30പച്ച
വായിച്ച് തുടങ്ങുന്നതിന് മുമ്പ്:
പരമകാരുണികന്റെ ദാസന്മാര്
ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്
സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. (വിശുദ്ധ ഖുര്‍ആന്‍ 25:63)
വിഡ്ഡികള്‍ക്ക് പ്രസംഗിക്കാന്‍ പീഠം കൊടുത്ത പോലെയാണ് ഫേയ്സ്ബുക്കിലെ ചില പ്രൊഫൈലുകള്‍. വസ്തുതക്ക് നിരക്കാത്ത എന്തെന്കിലും വിളിച്ച് പറഞ്ഞ് കയ്യടി വാങ്ങുന്ന കൊറെയെണ്ണം. ഇനി താന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്ന് ആരെന്കിലും ബോധിപ്പിക്കാന്‍ ശ്രമിച്ചാലോ, പിന്നെ feelings ആയി. ദേഷ്യം ആയി. കൊഞ്ഞനം കുത്തലായി.
Free Thinkers എന്ന ഒരു ഗ്രൂപ്പ് കണ്ടു. അതിലൊരു പോസ്റ്റ്. മതം തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ്. എന്നിട്ടൊരു ഗമണ്ടന്‍ കണക്കും: ഈ വളര്‍ച്ചാ നിരക്കില്‍ പോയാല്‍ മുസ്ലീംകള്‍ ഭൂരിപക്ഷം ആകും. അതിന് ശേഷം ഉള്ള കമന്റാണ് എന്നെ ശരിക്ക് വിഷമിപ്പിച്ചത്. "അങ്ങനെ ഭൂരിപക്ഷം ആകുന്നത് കൊണ്ടാണത്രേ, കേരളത്തെ ഇപ്പോഴേ പച്ച പുതപ്പിച്ച് തുടങ്ങിയതെന്ന്"
എന്റെ പൊന്നു ചങ്ങായിമാരെ! പടച്ചോനാണേ! ഞമ്മക്ക് പച്ച മാണ്ട! പടച്ചോന് പറഞ്ഞിട്ടില്ല. റസൂലും പറഞ്ഞിട്ടില്ല, ഇങ്ങനെ ഒരു പച്ചന്റെ കാര്യം. റസൂലിന് പിരിശപ്പെട്ട നിറം വെള്ളയാണ് പോലും. പിന്നെ ഏത് പച്ചന്റെ കാര്യാ ചങ്ങായി ഇയ്യ് പറഞ്ഞേ? അല്ലെന്കിലും ഇങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം. മതവിശ്വാസികളുടെ ഭൂരിപക്ഷം ഒരു ജനാധിപത്യസമൂഹത്തില്‍ ഇമ്മിണി വല്ല്യ കാര്യമെന്ന് വിശ്വസിക്കുന്ന ഒരു "സ്വതന്ത്രചിന്തകന്" ആണല്ലൊ?
അപ്പോ സ്വതന്ത്രചിന്ത തെറ്റാണോ? അല്ല ചങ്ങായി. പക്ഷെ അറിവിന്റെ ഒരു പിന്‍ബലവുമില്ലാതെ, കാറ്റില്‍ പാറ്റി വിടുന്ന പോലെ വിടുന്ന ചിന്തകള്‍ നല്ലതാണെന്ന് ഞാന്‍ പറയില്ല.
മുസ്ലീമുകള്‍ കൂടുന്നതിന് നിങ്ങള്‍ പേടിയുണ്ടോ? എന്തിന്? ഇത് അത്ര വല്ല്യ ഒരു ഗൂഢാലോചന ആണെന്ന് തോന്നുന്നുണ്ടോ? ഇത് കല്ല്യാണം കഴിക്കുന്ന എല്ലാവര്ക്കും വരുന്ന ഒരു അറിയിപ്പാണോ? അങ്ങനെ ഒരു അറിയിപ്പിനെ കുറിച്ച് ഞാന്‍ എന്റെ കുടുംബത്തിലെ എല്ലാരോടും ചോദിച്ച് നോക്കി. അവര്‍ക്കാര്‍ക്കും അങ്ങനെ ഒരു നോട്ടീസ് കിട്ടിയില്ല. നമ്മുടെയൊക്കെ വീട്ടില്‍ മക്കളെ നോക്കിക്കാണുന്നത് ഒരു ഐശ്വര്യമായിട്ടാണ്. ഒരു രാഷ്ട്രീയ ഗൂഡാലോചന മക്കളെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെടുത്തുന്ന താന്കളോട് എനിക്കൊന്നും തോന്നുന്നില്ല. താന്കളുടെ സന്തതികള്‍... അവരെ എങ്ങനെ നിങ്ങള്‍ നോക്കിക്കാണും?
അതിനുള്ള മറുപടി കേട്ടപ്പോഴായിരുന്നു, സത്യത്തില്‍ ഞാന്‍ ലജ്ജിച്ചത്: ഹിന്ദുക്കളും കൃസ്ത്യാനികളും "impotent bastards" ആയത് മുസ്ലീംകളുടെ തെറ്റാണോ?
കൊടുകൈ! നീ ഇസ്ലാമിന്റെ പേര് തറയില്‍ വലിച്ച് നടന്നു. ഇനിയും വിളിക്കൂ അവരുടെ തന്തയ്ക്കും തള്ളയ്ക്കും. ജനങ്ങള്‍ ഈ മഹത്തായ ഉദ്ധരണിയെ ഇസ്ലാമികസംസ്കാരമായി ഉയര്ത്തിക്കാണിക്കട്ടെ! അവര്‍ മുസ്ലീംകളെ അവജ്ഞയോടെ നോക്കട്ടെ!
മുഹമ്മദ് നബിക്ക് സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍ വായിച്ച് നോക്കുക. അവയോരോന്നിനോടും മുഹമ്മദ് നബിയോടുള്ള പെരുമാറ്റം വായിച്ചറിയുക. ഖുര്‍ആന്‍ വായിച്ച് പഠിക്ക്.
കുറിപ്പ്: അബ്രഹത് ചക്രവര്‍ത്തി, കഅബ പൊളിക്കാന്‍ വന്ന കഥ കേട്ടിട്ടുണ്ടോ? പോകുന്ന വഴിക്ക് അബ്ദുല്‍ മുത്തലിബിന്റെ കുറെ ഒട്ടകങ്ങളെ പിടിച്ച് കെട്ടി. മൂപ്പര് നൈസായിട്ട് ചെന്ന് മുട്ടി നോക്കി. അപ്പോ അബ്രഹത്ത് ചോദിച്ചു: "നിങ്ങളുടെ ദേവാലയം പൊളിക്കാന്‍ വേണ്ടിയാണ് ഞാനീ സൈന്യം കൊണ്ട് വരുന്നത്. എന്നിട്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഒട്ടകമാണോ വലുത്?"
"ഒട്ടകങ്ങള്‍ എന്റേതാണ്. അത് കൊണ്ട് ഞാന്‍ വന്നു. ദേവാലയം ദൈവത്തിന്റെയും." പിന്നെ ഉണ്ടായ ചരിത്രം : വിശുദ്ധ ഖുര്‍ആന്‍ 105:1-5
പ്രവാചകന് ജനിക്കുന്നതിന് മുമ്പ് പ്രവാചകന്റെ പിതാമഹന് കാണിച്ച ധൈര്യവും ദൈവവിശ്വാസവും പോലും പ്രവാചകന്റെ അനുയായികള്‍ക്ക് കാണിക്കാന്‍ പറ്റാതായോ? "ദൈവത്തിന്റെ മതം" സംരക്ഷിക്കുന്ന ഗുണ്ടകളാകണോ നമ്മള്?
നിങ്ങളുടെ മേല്‍ സമാധാനം ഉണ്ടാവട്ടെ!!
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com12tag:blogger.com,1999:blog-7827331116568900903.post-71891342597365504072012-09-10T22:53:00.000+05:302012-10-14T01:28:03.172+05:30പാസ്പോര്‍ട്ട് സൈസ്
അമ്പാടിയേട്ടനായിരുന്നു, എന്നെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. എന്റെ ആദ്യത്തെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
കണ്ണാടി, ചീര്‍പ്പ്, പൗഡര്‍ ഒക്കെയുള്ള ചെറിയ മുറിയില്‍ അമ്പാടിയേട്ടന്‍ എന്നെ സുന്ദരകുട്ടപ്പനാക്കി, മറ്റൊരു വലിയ ഇരുണ്ട മുറിയില്‍ ഒരു "മഹാത്ഭുതത്തിന്റെ" മുന്നില്‍ നിര്‍ത്തി. അതിന്റെ രണ്ട് വശത്തും വിശ്വവിഖ്യാതമായ 'കുടവിളക്കുകള്'. അവ രണ്ടും തെളിയിച്ച് ഫോട്ടോഗ്രാഫര്‍, ക്യാമറയുടെ പിന്നില്‍ നിന്ന് കൊണ്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അമ്പാടിയേട്ടന്‍ ചിരിക്കാന്‍ പ്രോത്സാപ്പിച്ച് കൊണ്ടിരുന്നു. ഒടുവില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തോടെ, ഒരു ചെറിയ പ്രാണിയുടെ കരച്ചിലിന്റെ അകമ്പടിയോടെ, ആ ചരിത്രമുഹൂര്‍ത്തം പിറന്നു.
കാശ് കൊടുത്ത് ഇറങ്ങുമ്പോള്‍ ബില്ല് തന്ന സ്ത്രീയോട് അമ്പാടി ചോദിച്ചു: "എപ്പോ കിട്ടും?"
"അടുത്ത ആഴ്ചയെങ്ങാനും വാ"
തിരക്ക് കൊണ്ടോ താല്പര്യമില്ലായ്മ കൊണ്ടോ എന്തോ, അവര്‍ (അവര്‍ ഫോട്ടോഗ്രാഫറുടെ ഭാര്യയായിരുന്നു, എന്നറിഞ്ഞത് കുറച്ച് ദിവസം കൂടി കഴിഞ്ഞായിരുന്നു.) മറുപടി പറഞ്ഞ രീതി അയാളെ ചൊടിപ്പിച്ചു.
കുടവിളക്ക്
പുറത്തിറങ്ങിയപ്പോള്‍ അമ്പാടിയേട്ടന്‍ പറഞ്ഞ് തുടങ്ങി: "ഒരാഴ്ച പോലും? 2 മണിക്കൂറത്തെ പണിയേ ഉണ്ടാവൂളു. മഹാമടിയന്മാരാ അയ്റ്റീങ്ങള്. എന്താ ഇപ്പോ അയിന്റകത്ത് കാണിക്കാനുള്ളെ? ഒരു മുറിക്കവുത്ത് കേറീട്ട്, ആ കേമറയിലുള്ളത് കട്ടിക്കടലാസിലാക്കാനാ ഓന്ക്കൊരാഴ്ച? നമ്മള് കണ്ടിറ്റിത് തുടങ്ങിയാ പിന്നെ ഇവരെ പീട്യ പൂട്ടി പോവുലേ? അതിനാണിതിങ്ങനെ സ്വകാര്യത്തില്‍...പിന്നെ ആവശ്യം നമ്മുടെ ആയിപ്പോയില്ലേ?"
ഒരപേക്ഷ കൊടുക്കേണ്ട ആവശ്യത്തിനായിരുന്നു, ഇന്നലെ ഫോട്ടോ എടുപ്പിക്കാന്‍ ഞാന്‍ ഇറങ്ങിയത്. ചന്തയ്ക്കടുത്ത് തന്നെ ഒരു ഡിജിറ്റല്‍ സ്റ്റുഡിയോ കണ്ട് അവിടെ കേറി. ഇപ്പോ സംഗതികളെല്ലാം 5 മിനിറ്റില്‍ തീരുമല്ലോ? ഒരു ഫോട്ടോ ഒക്കെ എടുപ്പിച്ച്, കീശയ്ക്ക് താങ്ങാനാവാത്ത കാശും കൊടുത്ത്, പുറത്തിറങ്ങിയപ്പോഴാ, രമണനെ കാണുന്നത്. രമണന്, നമ്മുടെ അമ്പാടിയേട്ടന്റെ മകന്.
സ്റ്റുഡിയോയില്‍ നിന്നാണിറങ്ങുന്നത് എന്ന് കണ്ടപ്പോഴേ അവന് പറഞ്ഞു: "എടാ നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ? മൊബൈലിലൊരു ഫോട്ടോ എടുത്ത് ചുമ്മാ പ്രിന്റ് എടുപ്പിച്ചാ പോരെ? നമ്മടെ അഫ്ഷാഖിന്റെ അനിയന് ഇല്ലേ? ഓന്റെ പുതിയ പ്രിന്റര്ല് നല്ല സ്റ്റൈലായിട്ടെടുക്കൂം ചെയ്യും. വെറുതെ കാശ് കളയാന്‍..."
ഞാന്‍ പറഞ്ഞു, "എടാ, ഇവരാവുമ്പോ ഫോട്ടോഷോപ്പില്‍ എന്തൊക്കെയോ ഐറ്റംസ് ഒപ്പിക്കുവല്ലോ. അതൊന്നും നമ്മുക്കത്ര വശമില്ലല്ലോ?"
അവന് ഒന്ന് ചിരി കോട്ടിക്കൊണ്ട് പറഞ്ഞു, "ഒരു ഫോട്ടോഷോപ്പ്! അതൊക്കെ മൊത്തം ഉഡായ്പ്പല്ലേടാ. ഇവരൊന്നു കറുപ്പിക്കും. പിന്നെ ലൈറ്റടിച്ച് വെളുപ്പിക്കും. എന്ത് ചെയ്താലും നമ്മളെ ഫോട്ടോ തന്നെയല്ലേ വരുന്നേ. പിന്നെന്ത് വ്യത്യാസം! ഇതൊക്കെ നമ്മളെ വെറും ആസാക്കാന്‍ വേണ്ടിയുള്ള ഓരോ തട്ടിപ്പ്.."
ഞാന്‍ എന്തോ ഓര്‍ത്ത് കൊണ്ട് ചിരിച്ചു. എന്നിട്ടവനോട് പറഞ്ഞു:"അച്ഛനോട് ഞാന്‍ അന്വേഷിച്ചൂന്ന് പറയണം"
(വിചിത്രന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന്)
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com29tag:blogger.com,1999:blog-7827331116568900903.post-29112671630203587362012-08-25T19:38:00.000+05:302012-10-14T13:29:07.567+05:30ഹെമിംഗ്വേയുടെ കോട്ടും നാല് സോപ്പും
ഹെമിംഗ്വേ ആരാണെന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് ആദ്യമേ പറയട്ടെ. മൂപ്പരെ പറ്റി തല്ക്കാലം അറിയേണ്ട കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നതായിരിക്കും. കേട്ടിട്ട് പോലും ഇല്ലാത്തവര്‍ ഇത്ര അറിഞ്ഞാല്‍ മതി: ഒരു പ്രതിഭാസമാണയാള്‍.
അദ്ദേഹത്തിന്റെ ജീവിതകഥ ഞാന്‍ വായിക്കുന്നത് ഒരു 6-8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ ലേഖനം തുടങ്ങുന്നത് തന്നെ, ഒരു രസികന്‍ കഥയുമായിട്ടാണ്. ആ കഥ തന്നെയാണ്, ഇവിടെയും പറയാന്‍ പോകുന്നത്.
"എന്റെ ഭാഗ്യം തെളിഞ്ഞത്, ഒരു വലിയ തീപിടിത്തത്തിലായിരുന്നു. ഫയര്‍മെന്‍ പോലും വളരെ സൂക്ഷിച്ചായിരുന്നു, അന്ന്. ഞാനതൊന്നും വകവെക്കാതെ അടുത്ത് ചെന്നു. എല്ലാമൊന്നു ശരിക്കും കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍. അതൊരു വന്‍ റിപ്പോര്‍ട്ടായി. തീ പാറിക്കൊണ്ടിരിക്കുന്നു. എന്റെ തവിട്ട് നിറത്തിലുള്ള പുതിയ കോട്ട് നിറച്ചും തീ വീണ തുളകള്‍. റിപ്പോര്‍ട്ട് വിളിച്ച് പറഞ്ഞ് ഓഫീസിലെത്തിയതിന് ശേഷം, കോട്ടിന്റെ ചെലവിലേക്കായി, $15 ബില്ല് കൊടുത്തു. അത് അങ്ങ് തള്ളിപ്പോയി. അതൊരു വലിയ പാഠം പഠിപ്പിച്ചു. പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ തയ്യാറായിക്കൊണ്ടല്ലാതെ, ഒരു കാര്യവും റിസ്ക് ചെയ്യരുത്."
നോക്കണേ, ഗതികേട്! താന്‍ ജോലി ചെയ്യുന്ന പത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഒരു കോട്ട് കളയുന്നത്. എന്നിട്ട് അതിന്റെ കാശ് ചോദിച്ചപ്പോ, ചുമ്മാ പറയുവാ, "ഒരു കോട്ടല്ലേ! അതങ്ങ് പോട്ടേന്ന്!!"
ഇനി ഈ കഥ എന്ത് കൊണ്ട് ഇപ്പോള്‍ ഓര്‍മ്മിച്ചു എന്ന് ചോദിച്ചാല്‍, ഇന്ന് രാവിലെ നടന്ന ഒരു സംഭവം കഴിഞ്ഞപ്പോ, എന്ത് കൊണ്ടോ ഇതാണ് എന്റെ മനസ്സില്‍ വന്നത്. ആ സംഭവം കേട്ട് കഴിഞ്ഞാല്‍ ചിലപ്പോ നിങ്ങള്‍ക്ക് തോന്നും: ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ എന്നൊക്കെ. അങ്ങനെ തോന്നുകയാണെന്കില്‍ എന്നെ ഒരു നാല് തെറി പറഞ്ഞേക്ക്...
ഈ കഥയില്‍ ഒറ്റ നായകനേ ഉള്ളൂ. ബാക്കി കഥാപാത്രങ്ങളെല്ലാം ദുഷ്ടന്മാരും വൃത്തികെട്ടവരും ആണെന്ന് ആദ്യമേ ഉണര്‍ത്തിക്കൊള്ളുന്നു. നായകന് പതിവു പോലെ സല്‍ഗുണസമ്പന്നനും അതീവമാന്യനും സര്വ്വകലകളില് അഗ്രഗണ്യനുമാകുന്നു. വില്ലന്മാരാണെന്കില് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്തവരും. അവരൊക്കെ കൂടി അവനോട് കാണിക്കുന്ന ഉപദ്രവങ്ങള്‍!! ഹോ! ഈ എഴുത്തുകാരന് അതൊക്കെ ആലോചിക്കുമ്പോള്‍......
ക്ഷമിക്കണം, നായകന് ഞാനല്ല. ഞാന്‍ വില്ലന്മാരില് ഒരാള്‍ മാത്രം. മറ്റ് വില്ലന്മാര്:
1. കറുമ്പന്: നല്ല ഉരുക്ക് ശരീരം.
2. സഖാവ്: പേര് കേട്ടില്ലേ? അതന്നെ!
3. കാമുകന്: ജനിച്ചപ്പോ തന്നെ ഒരു ഫോണും കൊണ്ടായിരുന്നു മൂപ്പര് ഇറങ്ങി വന്നതെന്നത്, കിംവദന്തികളില്‍ ഒന്ന്
സംഭവം നടക്കുമ്പോള്‍ ദൃക്സാക്ഷിയായി ഒരു അതിഥിയും ഉണ്ടായിരുന്നെന്ന് അറിയിച്ച്കൊള്ളുന്നു.
വില്ലന്മാരെല്ലാവരും വ്യത്യസ്ത ഐടി കമ്പനികളില്‍ ജോലി നോക്കുന്നു. നായകന് കോളേജ് വിദ്യാര്‍ത്ഥി. (സൂചന: പണക്കൊഴുപ്പിന്റെ അഹന്കാരം)
ഇത്രയും ആളുകള്‍ അങ്ങനെ ഒരു കൂരക്കുള്ളില്‍ അടി ചെയ്തും കുത്തിത്തിരിപ്പുണ്ടാക്കിയും കഴിഞ്ഞ് പോവുകയായിരുന്നു.
അങ്ങനെ ഇന്ന് രാവിലെ, ഞാനെന്റെ കിടക്കപ്പായില്‍ നിന്ന് എഴുന്നേല്ക്കാന് മനസ്സില്ലാതെ, അങ്ങനെ ആകാശം നോക്കി കിടക്കുവായിരുന്നു. എന്റെ തൊട്ടപ്പുറത്ത്, നമ്മുടെ അതിഥി നല്ല ഉറക്കം. കറുമ്പന് രാവിലെ തന്നെ എഴുന്നേറ്റ് football കളിക്കാന്‍ പോയിരിക്കുന്നു. ബാക്കിയുള്ളവര്‍ അപ്പുറത്തെ മുറിയിലാ കിടപ്പ്. ഒന്ന് കാതോര്‍ത്താല്‍ ഒരു നേര്‍ത്ത ചിരിയും സംഭാഷണവും കേള്‍ക്കാം. അതാരാണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതല്‍ കാതോര്ത്തില്ല.
കറുമ്പന് വെള്ളം നിറച്ച ഒരു കുപ്പിയുമായി, കേറി വന്നു. ഇന്നത്തെ കളിയെക്കുറിച്ചും മറ്റും വിവരിച്ചതിന് ശേഷം ഓര്‍മ്മിപ്പിച്ചു, "എടാ ഇന്നാണ് വാടക കൊടുക്കേണ്ടത്."
ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. വാടക കഴിഞ്ഞാല്‍ പിന്നെ തന്റെ കൈയില്‍ എത്രയുണ്ടാവുമെന്നതിനെ കുറിച്ച്. പട്ടിണിയും പരിവട്ടവുമങ്ങനെ എന്റെ കൊങ്ങക്ക് പിടിച്ചു പിടിച്ചില്ല എന്ന അവസ്ഥയിലെത്തിയപ്പോഴായിരുന്നു, അപ്പുറത്തെ മുറിയിലൊരു പൊട്ടലും ചീറ്റലും. ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍:
"ഞാന്‍ വാങ്ങിയ സോപ്പ് കൊണ്ട് തന്നെയല്ലെ, ഇവിടെ എല്ലാരും കുളിക്കുന്നത്?"
അതെ സുഹൃത്തുക്കളേ!! നമ്മുടെ നായകന് രംഗപ്രവേശനം ചെയ്തിരിക്കുന്നു!!! (പെരുമ്പറ)
ഞാന്‍ മനസ്സില്‍ വിചാരിച്ചു:"എച്ചി!"
ഇതിന്റെ കണക്കെങ്ങനെ എന്ന് വെച്ചാല്‍ വാടക, കറണ്ട്, നെറ്റ് തുടങ്ങിയ വഹകള്‍ക്ക് പൊതുവായി തുല്ല്യമായി പിരിക്കുന്ന കാശ്, സോപ്പ് ചീപ്പ്, കണ്ണാടി പോലുള്ള ചിന്ന ഐറ്റംസിന് ചെലവാക്കുകയില്ല എന്നത് അവിടെയുള്ള ഒരു അലിഖിത നിയമമാകുന്നു. (എന്തെന്നാല്‍ കുളിക്കാതെ നനയ്ക്കാതെ ദിവസങ്ങളോളം നടക്കാന്‍ സാധിക്കുന്ന എന്നെ പോലുള്ള അപൂര്വ്വജീവികള്ക്ക് അതൊരു ഭാരമാകരുതല്ലോ!) അതായത് ഇമ്മാതിരി ചെറിയ ഐറ്റംസ് നിങ്ങള്‍ വാങ്ങുകയാണെന്കില് അതെല്ലാവരും ഉപയോഗിക്കുന്നതായിരിക്കും. പക്ഷേ കണക്കും പറഞ്ഞ് വന്നേക്കരുത്. അത് നിങ്ങള്‍ മറ്റ് സാധനങ്ങള്‍ ഉപയോഗിച്ച് വസൂലാക്കണം.*
*Conditions Apply
ഈ ഒരു നിബന്ധന നമ്മുടെ നായകന് ഇത് വരെ മനസ്സിലായില്ല. കോപ്പിലെ സാധനങ്ങള്‍ കുറെ വാങ്ങിക്കൊണ്ട് വരും ചങ്ങായി. എന്നിട്ട് 5 കൊണ്ട് ഹരിക്കും. എന്നിട്ട് എല്ലാവരുടെ അടുത്ത് ചെന്ന് ചോദിക്കും. കഴിഞ്ഞ മാസം ഇത് പോലെ ചോദിച്ചപ്പോള്‍ വ്യക്തമായ നിര്‍ദ്ദേശം വെച്ചു. ദയവ് ചെയ്ത്, ഉപകാരങ്ങളൊന്നും ചെയ്യരുത്. (എന്തെന്നാല്‍ ഞങ്ങളതര്ഹിക്കുന്നില്ല)
പക്ഷേ നായകനെ സംബന്ധിച്ചിടത്തോളം സത്യം പുലരണം, നന്മ വളരണം, നീതി ജയിക്കണം. ചുരുക്കി പറഞ്ഞാല്‍ അവന് കാശ് കൊടുത്ത് വാങ്ങിച്ചതിന് കൃത്യമായ കണക്കുണ്ടാവണം. അത് കൊണ്ട് നമ്മുക്ക് തലവേദനയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...
ശബ്ദം കേട്ട് അതിഥിയും എഴുന്നേറ്റു. ഞങ്ങള്‍ രണ്ട് പേരും കോലാഹലം നടന്ന മുറിയിലേക്ക് നടന്നപ്പോ, അവിടെ ഒരു ഭാഗത്ത് സഖാവും കറുമ്പനും. മറുഭാഗത്ത്, നായകന് ഒറ്റക്ക്(as usual). കാമുകന് ഇപ്പോഴും തെങ്ങുമ്മത്തന്നെ.
കറുമ്പന്: നിന്നോട് കഴിഞ്ഞ മാസം ഞങ്ങള്‍ പറഞ്ഞതാ. ഇനി ഇമ്മാതിരി കാര്യങ്ങള്‍ക്ക് കണക്കും പറഞ്ഞു വരരുതെന്ന്.
നായകന്: അത് sauce-ന്റെ കാശല്ലേ?
Flashback: കഴിഞ്ഞ മാസം നിര്‍ദ്ദേശം വെച്ചെന്ന് പറഞ്ഞല്ലോ. അവന് കുറെ നൂഡില്‍സും കെച്ചപ്പും ഒക്കെ വാങ്ങി, വീട്ടില്‍ വെച്ചു. ഒക്കെ അവന്റെ ആവശ്യത്തിനുള്ളതാണേ. നമ്മക്കെന്തിനാ ഭായി കെച്ചപ്പ്? (അതില്‍ കുറെ തീര്‍ന്നത് ഞാന്‍ ചുമ്മാ കുടിച്ചത് കൊണ്ടാണെന്നുള്ളത് ആരും അറിയണ്ട) വാടക കൊടുക്കേണ്ട സമയമായപ്പോ അവന് 5 കൊണ്ട് ഹരിച്ച് ഒരു കണക്ക് പറഞ്ഞു. കറുമ്പന് അതങ്ങ് കൊടുത്തു. ഞാന്‍ അതൊഴിവാക്കാനുള്ള വഴികള്‍ നോക്കി. സഖാവാണ് അന്ന് പ്രശ്നമുണ്ടാക്കിയത്. 3 നേരവും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും വെള്ളിയാഴ്ച് വൈകുന്നേരം തൊട്ട് തിന്കളാഴ്ച രാവിലെ വരെ ഇവിടെ സന്നിഹിതനല്ലാത്തത് കൊണ്ടുമാണെന്നാ വിചാരിച്ചത്. പിന്നെയാ അറിഞ്ഞത്, വിദേശ മുതലാളിമാരുടെ ഉല്പന്നത്തെ അതിസമര്‍ത്ഥമായി നിരുത്സാഹപ്പെടുത്തിയതാണെന്ന്. ആ സംഭവം തന്നെയാണ് നായകനും ഉദ്ദേശിച്ചത്.
ഞാന്‍ ഇടക്ക് കേറി:നിനക്ക് സോപ്പിന്റെ കാശ് തരാം. പേസ്റ്റ് ഞാന്‍ വാങ്ങിയതാ. 22 രൂപ. നിന്റെ ഓഹരി വെക്കെടാ. 4 രൂപ 40 പൈസ.
കറുമ്പന്: ഇങ്ങനെ എല്ലാവരുടെയും സാധനത്തിനും കണക്ക് പറയേണ്ടി വരും. നിനക്ക് കണക്ക് പറയാന്‍ മുട്ടിനില്ക്കുവാണേല് പറഞ്ഞല്ലോ, നീയൊരു സാധനവും വാങ്ങണ്ട.
നായകന്: അതൊന്നും എനിക്കറിയില്ലല്ലോ? കഴിഞ്ഞ മാസം ഞാന്‍ വിചാരിച്ചത്,
കാമുകന്: നീ വിചാരിച്ചതൊക്കെ മടക്കി പോക്കറ്റില്‍ വെച്ചേക്ക്. (ഞാന്‍: ഇവനെപ്പൊ വന്നു?) അവന്റെയൊരു സോപ്പ്. ഇന്നത്തോടെ നിന്റെ എല്ലാ കണക്കും നിര്‍ത്തിക്കോളണം. രാവിലെ തന്നെ കേട്ടിട്ട് കലിയാ വരുന്നെ. (ശേഷം ഒരു ട്രേഡ്മാര്‍ക്ക് ചിരി) അല്ല പിന്നെ?
അതങ്ങ് തീരുമാനമായി. നായകന് പിന്നെയും എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. പക്ഷേ ഭൂരിപക്ഷം നമ്മുക്കാണല്ലോ. നായകന് ഊഊംംം.(ലേശം അശ്ലീലമുണ്ടേ. സോറിയേ)
അതിഥി പോലും ചോദിച്ചു,"എങ്ങനെ സഹിക്കുന്നെടേ ഇതൊക്കെ?"
ഞാന്‍ പറഞ്ഞു:"പണി കിട്ടീന്ന് പറഞ്ഞാ മതിയല്ലോ"
കുറച്ച് നേരം കൂടി കഴിഞ്ഞ് ഞാന്‍ കുളിക്കാന്‍ കേറി. പതിവ് തത്വചിന്തകളും മറ്റുമൊക്കെയായി, ഷവറിന്റെ കീഴില്‍ നിന്ന്, സോപ്പ് കൈയിലെടുത്തപ്പോഴായിരുന്നു, ഓര്‍ത്തത്. പന്നീടെ മറ്റേടത്തെ സോപ്പ്.
അപ്പത്തന്നെ അതെടുത്ത് കക്കൂസിലേക്കൊറ്റ ഏറ്.
അപ്പത്തന്നെയോ?
അപ്പത്തന്നെ അല്ല. എന്റെ ദേഹത്തൊക്കെ തേച്ച് കഴിഞ്ഞിട്ട്.
എന്നിട്ട് ഒരു തനി വില്ലനെ പോലെ ഒന്ന് പൊട്ടി ചിരിച്ചു : ബുഹാഹാഹാഹാ
ഇനിയവന് കണകുണ കണക്ക് പറയാന്‍ വരട്ടെ. ചവിട്ടി പുറത്താക്കും
അശുഭം
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com27P J Antony Rd, Palarivattom, Ernakulam, Kerala, India10.004141982246454 76.30618572235107410.000232482246453 76.301250222351072 10.008051482246454 76.311121222351076tag:blogger.com,1999:blog-7827331116568900903.post-44554438867320092912012-07-25T15:55:00.002+05:302012-10-14T01:26:35.340+05:30ഷവര്‍മയും പാരമ്പര്യവും
തിരുവനന്തപുരത്ത് വെച്ച് ഒരു കടയിലെ ഷവര്‍മ കഴിച്ച് വിഷബാധയേറ്റ് ഒരു വിദ്യാര്‍ത്ഥി മരണപ്പെടുകയും (അദ്ദേഹത്തിന് ദൈവം ശാന്തി നല്കുമാറാകട്ടേ) കുറച്ച് പേര് ആശുപത്രിയിലവുകയും (അവരെ ആരോഗ്യത്തിലേക്ക് തിരിച്ച്കൊണ്ട് വരുകയും ചെയ്യേണമേ) ചെയ്ത സാഹചര്യത്തിലായിരുന്നു facebook-ല്‍ ഒരു പോസ്റ്റ് പറന്ന് നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
വിദേശ ഭക്ഷണം
ചീഞ്ഞളിഞ്ഞ കോഴിയും മറ്റും വെച്ചുണ്ടാക്കുന്ന വിദേശഭക്ഷണങ്ങള് ഇനിയെന്കിലും ബഹിഷ്കരിച്ച് കൂടെ?
കൊള്ളാം. നല്ല ആശയം. ഒരു ദേശസ്നേഹിക്ക് തോന്നേണ്ടത് തന്നെ. നിരോധിക്കണം ആ കടല്‍ കടന്ന് വന്ന വിഷത്തിനെ (ഷവര്‍മ ആരാധകര്‍ പൊറുക്കണം). അല്ലെന്കിലും കടല്‍ കടന്ന് വന്നതെല്ലാം വിഷം തന്നെ. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് നാവികര്‍ , തെണ്ടികള്. അവരെ നമ്മള് പോരാടി തുരത്തി. നിസ്സഹകരണം. ബഹിഷ്കരണം. ദേശീയം വാഴട്ടേ. ദേശം വളരട്ടെ.
നിക്ക്. നിക്ക്. എന്താ ഉദ്ദേശ്യം? ഒരൊഴുക്കന്‍ മട്ടില്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങി പോയാല്‍ മതിയോ?
പിന്നെ? എന്ത് വേണം?
ബഹിഷ്കരണാആആ //മനസ്സിലാവാത്തവര്‍ മഗധീരാ എന്ന തെലുന്ക് പടം കാണണം.
ശരി. എന്തൊക്കെ?
കടല്‍ കടന്ന് വന്ന എല്ലാ തെണ്ടികളെയും ബഹിഷ്കരിക്കണം.
ആട്ടെ. പാരമ്പര്യം നിലനില്‍ക്കട്ടേ!
ഷര്‍ട്ടും പാന്റും.
(ഞെട്ടി) ഏ? എങ്ങനെ?
എന്തേ? അത് കടല്‍ കടന്ന് വന്നതല്ല?
അല്ല. ഇത് നമ്മുടെ ടെയ്ലര് കുഞ്ഞിക്ക....
പിന്നെ നിനക്ക് ഷവര്‍മ വെച്ച് തരുന്നത് ഷെയ്ക്ക് അല്‍-മുസാമി ഒന്നുമല്ലല്ലോ?
ശരി. ബഹിഷ്കരിക്കാം. ഞാന്‍ വീട്ടിലെത്തിയിട്ട്. അത് പോരെ?
മതി. അത് പോലെ, അണ്ടര്‍വെയര്‍. ഓ സോറി. ഐ മീന്‍. ക്ഷമിക്കണം ജെട്ടി.
അളിയാ ജെട്ടിയോ? പിന്നെ എന്തിടും?
കോണകം. കൗപീനം. നമ്മുടെ പാരമ്പര്യം കാത്തുരക്ഷിക്കേണ്ടെ?
(ഒന്ന് മനസ്സില്‍ സന്കല്‍പ്പിച്ച് നോക്കി. മേല്‍മുണ്ട്. ഉടുമുണ്ട്. കോണകം. six-pack ഉണ്ടായിരുന്നെന്കില്. ഇനി അതും വിദേശഗണത്തില് പെടുമോ?)
സ്ത്രീകള്‍ ജീന്‍സും ടോപ്പും. ചുരിദാര്‍. പര്‍ദ്ദ. സാരി. ബ്ലൗസ്. ബ്രെയ്സിയര്‍ തുടങ്ങിയവ.
(ബഹിഷ്കരണം ജയിക്കട്ടെ!!)
കമ്പ്യൂട്ടര്‍. മൊബൈല്‍ ഫോണ്‍. ലാന്‍ഡ് ഫോണ്‍. എല്ലാം പോട്ടെ.
(ഈശ്വരാ!!)
സൈക്കിള്‍, ബൈക്ക്, കാര്‍, ജീപ്പ്, ബസ്സ്, ലോറി. റോഡ്. ഫൂം!
(കാളവണ്ടി? അതെന്കിലും ബാക്കിയാകുമോ?)
മിക്സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്, ടിവി, ഫ്രിഡ്ജ്. പുറത്ത്!!
(വീട്ടില്‍ ചെന്ന് പറഞ്ഞാല്‍ മതി. അവരും പറയും: പുറത്ത്!!!)
മതങ്ങള്‍: ഇസ്ലാം, ക്രിസ്തു, ഹിന്ദു എല്ലാം പോട്ടെ.
അല്ല നമ്മള് ഹിന്ദുവിനെ എന്തിനാ പുറത്താക്കുന്നത്? അവരിവിടെ പണ്ടേ ഇല്ലേ?
ചോദ്യങ്ങള്‍ അരുത്!!!!
ശരി.
കമ്മ്യുണിസം, ഹ്യുമനിസം, ബൂര്‍ഷ്വായിസം, മുതലാളിത്തം, മോഡേണിസം, ലിബറലിസം, ഉല്ട്രാ, നിയോ കുന്തം, കൊടച്ചക്രം. പണ്ടാരമടങ്ങട്ടെ!!!
(ഇതൊക്കെ ആരാ?)
കൃഷി ഇല്ലാതാവട്ടെ! കാടുകള്‍ വളരട്ടെ!! കാടിന്റെ മക്കള്‍ക്ക് അധികാരം കൈവരട്ടെ!!! പാരമ്പര്യം വാഴട്ടെ! വിദേശം തുലയട്ടെ!!!!
അപ്പോ വിദേശമദ്യം, വിദേശ സോഡ...???
അവനൊന്നും മറുപടി പറഞ്ഞില്ല. പകരം ഒരു തുള്ളി കണ്ണുനീര് മാത്രം.
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com21tag:blogger.com,1999:blog-7827331116568900903.post-54718338853188231252012-06-30T00:21:00.000+05:302013-07-06T22:18:45.507+05:30ആടുജീവിതം
(Cliche Alert)
നോവലിന്റെ അവസാനത്തെ വാക്കായ "ആടുജീവിതം" എന്ന് വായിച്ച് കഴിഞ്ഞപ്പോഴേക്കും പുറത്ത് ഇരുട്ടായിക്കഴിഞ്ഞിരുന്നു. പുസ്തകത്തില്‍ നിന്നും തലയെടുത്ത് ഞാന്‍ കുറെ നേരം കമ്പാര്‍ട്ട്മെന്റിന്റെ അറ്റത്തേക്ക് നോക്കിയിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് അവിടെ ഞാന്‍ തുറിച്ച് നോക്കിയ സ്ഥാനത്ത് 4 അക്ഷരങ്ങളും അതിന്റെ തൊട്ട് താഴെ 4 അക്കങ്ങളും കിടക്കുന്നത് തന്നെ കാണുന്നത്. ആകെ കൂടി വല്ലാത്തൊരു അവസ്ഥ.
കീറിമുറിക്കാനോ, തിരുത്തിപ്പറയാനോ അല്ല ഈ കുറിപ്പ്. അതിനു മാത്രമുള്ള വായനാനുഭവമോ, സാഹിത്യപരിചയമോ ഒന്നുമില്ലാത്ത സാധാരണ ഒരാള്‍, അയാളാണ് ഈ കൃതി വായിക്കുന്നത്. അല്ലെന്കില് വായിച്ച് തുടങ്ങുന്നത് വരെ, അയാള്‍ തികച്ചും സാധാരണക്കാരനായിരുന്നു. വായിച്ച് തുടങ്ങുന്നതോടെ, അയാള്‍ നജീബെന്ന കഥാപാത്രമാവുന്നു. അല്ലെന്കില് കഥ പറയുന്ന ആളെ സശ്രദ്ധം ശ്രവിക്കുന്ന ഒരാള്‍. എന്ത് തന്നെയായാലും ഒരു അകലത്തില്‍ നിന്ന് വായിച്ച് മറക്കാവുന്ന ഒരു കഥയല്ലിത്. അല്ലെന്കിലും കഥ എന്ന് അതിനെ വിശേഷിപ്പിക്കുന്നത് തന്നെ അതിനെ കൊച്ചാക്കുന്നത് പോലെയല്ലേ?
ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ക്ക് ശേഷം ഫ്ലാഷ്ബാക്കിലേക്ക് പോകുന്നത് പോലും നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ ഫ്ലാഷ്ബാക്ക് വായിച്ച് തുടങ്ങിയപ്പോള്‍, ഇതിന് ശേഷം അയാള്‍ ജീവിച്ചു എന്ന് തന്നെ മറന്നു പോകുന്നു.
ഇതൊക്കെ വിട്ടേക്ക്: ആ കാപ്പിരിയുണ്ടല്ലോ? ഇബ്രാഹീം ഖാദരി. അയാള്‍, അയാള്‍ ശരിക്കുമുണ്ടായിരുന്നോ? അതെയെന്കില്‍ അയാളെന്താ മാലാഖയോ, ഒരാളെ മരണത്തിലേക്കും മറ്റൊരാളെ ജീവിതത്തിലേക്കും...
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com4tag:blogger.com,1999:blog-7827331116568900903.post-12243230492968100242012-06-21T23:18:00.000+05:302013-07-06T22:18:45.504+05:30മാര്‍ഗം, ലക്ഷ്യം - ഒരു ഫ്രാഡ് വര്‍ത്താനം
നമ്മള് കേട്ട് വളര്‍ന്ന കഥകള്‍ക്കൊക്കെയും ഒരേ രുചിയും മണവുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നിരുന്നു.(അന്നെന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്: Welcome to adulthood)
സ്വപ്നം കാണുന്നവര്‍ തങ്ങളുടെ സ്വപ്നസാക്ഷാത്കാരം കൈവരിക്കുന്നതും അതില്‍ അദ്ദേഹത്തിന്റെ സല്‍സ്വഭാവത്തിനും കഠിനപ്രയത്നത്തിനും ഉള്ള പങ്കും മറ്റുമാണല്ലോ ചര്‍ച്ച ചെയ്തിരുന്നത്. ഇതൊക്കെ നമ്മളെ വെറും ഉണ്ണാക്കന്മാരാക്കുന്ന type ഉഡായിപ്പ് നമ്പരുകളായിരുന്നെന്ന് വളരെ വൈകി മനസ്സിലാക്കിയ സത്യങ്ങളായിരുന്നു.(ഇതില്‍ ഭൂര്ഷ്വാസികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും പന്ക് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ)
എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു. പഠിച്ച് ജോലി വാങ്ങുക. കുറെ സമ്പാദിക്കുക. എന്നിട്ട് എല്ലാം ഒരു ദിവസം ഇട്ടെറിഞ്ഞ് ഒരു സുപ്രഭാതത്തില്‍ full-time എഴുത്തുകാരനാവുക. ഗഹനമായ വാക്കുകള്‍ കൊണ്ടും അനന്തമായ അറിവ് കൊണ്ടും ജനങ്ങളുടെ ആരാധനാപാത്രമാവുക. എന്നിട്ട് സര്‍ക്കാര്‍ ബഹുമതികളോടെ കുഴിയിലേക്കുള്ള പോക്കും. ആഹാ! രോമകൂപങ്ങളേ! അടങ്ങൂ!!
ഇന്നിപ്പൊ പകല്‍ എഴുന്നേറ്റാല്‍ തന്നെ ഒരു യുദ്ധം ജയിച്ച മാതിരിയാ. ഉറക്കത്തിലൊന്നും മൂപ്പര് ഫ്യൂസ് വലിച്ചില്ലല്ലോ. രാത്രി ഉറങ്ങാന്‍ പോകുമ്പോളും. പിന്നെയുള്ളത് ഉറക്കം. അവിടെയാണ് ഞാന്‍ ഒരു പക്ഷേ "ജീവിക്കുന്നത്". 'ജീവിതം സാഹസികമാകാന്‍ ഒരു പാട് അവസരങ്ങളുണ്ടാകാം. പക്ഷേ ഞാനതിന് എന്റെ ഭാവനയെ കൂട്ടു പിടിക്കുന്നു.'*
സ്വപ്നങ്ങള്‍ ഒരു പക്ഷേ പൂര്ത്തീകരിക്കപ്പെട്ടേക്കാം. ഒരു പക്ഷേ അതിന് മുന്നേ ജീവിതവും. എന്നെ സംബന്ധിച്ചിടത്തോളം, അവയാണ് എന്നെ ഓടാന്‍ പ്രേരിപ്പിക്കുന്നത്. നീന്തുന്നവന് കരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത് പോലെ. ആ! ഓരോരോ പ്രാന്തന് ന്യായങ്ങള്‍. ആരോടെന്കിലും പറയാന്‍ നോക്കിയിരിക്കുകയായിരുന്നു. നിങ്ങളെ കണ്ടപ്പോ നിങ്ങളോട് പറഞ്ഞ്. അപ്പോ ശെരിയെന്നാ. പിന്നെക്കാണാം.
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com2tag:blogger.com,1999:blog-7827331116568900903.post-72699071695107471132012-03-24T17:00:00.000+05:302013-07-06T22:18:45.515+05:30കാഴ്ച
(ഇതൊരു സ്വതന്ത്ര വിവർത്തനമാണ്. ഇതിന്റെ ഒറിജിനൽ പോസ്റ്റ് ആംഗലേയഭാഷയിൽ ഇവിടെ ലഭ്യമാണ്. ഇതെഴുതിയത് ശ്രീ:Ayub Khan. സമയം കിട്ടുന്നവർ അതു കൂടി വായിക്കാൻ അപേക്ഷിക്കുന്നു.
This is an independent translation of the post by Mr. Ayub Khan. The original post in English can be read by clicking here. Please read the original post too.)
ഓഫീസിലിരുന്നപ്പോൾ തോന്നി. ഒരു ലീവെടുത്ത് കളയാം. ഓഫീസിൽ എത്തിയതേ ഉള്ളൂ. ജോലികൾ ഒരുപാട് ഉണ്ടെന്ന് കണ്ടപ്പോഴേക്കും ഉണ്ടായത് ഒരു തല വേദനയാണ്. "തല പൊട്ടിത്തെറിക്കും പോലെ" എന്നൊക്കെ പറയുമ്പോലെ. അപ്പോഴാണ് ലീവെടുക്കാമെന്നൊരു ഉൾവിളി.
ഇവിടെ ചേർന്ന് അധികം ഒന്നും ആയില്ല. അത് കൊണ്ടാ ഇത്രയും കാലം ചോദിക്കാൻ ഒരു മടി ഉണ്ടായിരുന്നത്. Permission Letter എഴുതുമ്പോൾ ഇതായിരുന്നു ചിന്ത: കിട്ടുമോ? തരാതിരിക്കുമോ?
ഇനിയിപ്പോ കിട്ടിയില്ലെങ്കിലും അങ്ങെടുത്തേക്കാം. വീട്ടിൽ പോയി ഒന്നു കിടന്നേക്കണം. അത്ര തന്നെ.
Accounts Manager ടെ കയ്യിൽ ആ permission letter വിറക്കുന്നുണ്ടായിരുന്നു. മുകളിൽ കറങ്ങുന്ന fan കാരണം. അയാൾ ആ കത്തിൽ നിന്നും എന്തോ ചുഴിഞ്ഞെടുക്കുന്ന തരത്തിലായിരുന്നു നോക്കിയത്. വായിച്ച് അതിന്റെ അവസാനം എത്തിയപ്പോൾ ആ കടലാസ് അയാൾ മേശപ്പുറത്ത് paperweight-ന്റെ അടിയിലേക്ക് തള്ളി. രണ്ട് കൈ കൊണ്ടും അയാളുടെ കണ്ണട ശരിയാക്കി, സംസാരിച്ച് തുടങ്ങി. എന്തൊക്കെയോ ചില ഉപദേശങ്ങളും, നിർദ്ദേശങ്ങളും. അത് തന്നെ എന്തെങ്കിലും പറയണ്ടേ എന്ന് വെച്ച് പറയുമ്പോലെ. അത് ഇനിയും നീണ്ട് പോകല്ലേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാനും...
അയാളുടെ ക്യാബിനിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ലക്ഷ്യം സുനിശ്ചിതമായിരുന്നു: വീട്. അവിടേക്കുള്ള വഴി, ഇത്ര വെളിച്ചത്തിൽ കാണുന്നത് കുറെ കാലത്തിനിടക്ക് ആദ്യമായാണ്. അയാൾക്ക് ജോലിയായിരുന്നു എല്ലാം. ചുറ്റുമുള്ള മനുഷ്യരെക്കാൾ അയാൾ തന്റെ ശമ്പളത്തെ സ്നേഹിച്ചു. അയാളുടെ സ്വപ്നങ്ങൾ വളർത്താൻ അവ മാത്രമായിരുന്നു അവനു കൂട്ട്.....
ഒരു ഒറ്റ നില വാടക വീട്. അവിടെയാണയാളുടെ താമസം. അച്ഛൻ രാവിലെ തന്നെ ജോലിക്കു പോകുന്നത് കൊണ്ട് അയാൾക്കുറപ്പായിരുന്നു, അവിടെ അമ്മ മാത്രമേ കാണുകയുള്ളൂ. അത്രയും സന്തോഷം. ശാന്തം.
വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കയറിയപ്പോൾ അമ്മയെ കണ്ടില്ല. വിളിച്ചപ്പോൾ അടുക്കളയിൽ നിന്ന് അമ്മ വന്നു. അൽഭുതമായിരുന്നു അമ്മയുടെ മുഖത്ത്. ഇതെന്താപ്പോ? ആദ്യായിട്ട് കാണുന്ന പോലെ. "ഒരു ചെറിയ തലവേദന" എന്നും പറഞ്ഞ് അയാൾ കട്ടിൽ ലക്ഷ്യമാക്കി നടന്നു. പിന്നിൽ നിന്നും അമ്മ എന്തോ വിളിച്ച് പറഞ്ഞു. ആരൊക്കെയോ വന്നെന്നോ മറ്റോ. അതൊന്നും കേൾക്കാൻ നില്‍ക്കാതെ...
കിടന്നപ്പോഴാണെങ്കിൽ ഉറക്കവും വരുന്നില്ല. ഇടത്തും വലത്തും തിരിഞ്ഞ് കിടന്നത് മിച്ചം. ജോലിയെക്കുറിച്ച് തന്നെയായിരുന്നു അയാൾ അപ്പോഴും ചിന്തിച്ചത്. ചിന്തകൾ ചില നേരത്ത് ഭീതിദം ആയി മാറുന്നതയാൾ അറിഞ്ഞു. എത്ര തന്നെ അയാൾ ആ ചിന്തകളെ കുടഞ്ഞ് കളയുന്നുവോ, അത്രയും വേഗം അതയാളെ മൂടിക്കൊണ്ടിരുന്നു. ഒന്നുറങ്ങാൻ പറ്റിയിരുന്നെങ്കിൽ...
ഏതോ ദു:സ്വപ്നത്തിൽ നിന്നെന്ന പോലെ അയാൾ ഞെട്ടിയെണീറ്റു. ഞാൻ എത്ര നേരം ഉറങ്ങി? വെളിച്ചം കടക്കാതിരിക്കാൻ അയാൾ ജനലൊക്കെ അടച്ചിരുന്നു. എന്നിട്ടും അരിച്ച് വന്ന വെളിച്ചത്തിൽ നിന്ന് അയാൾ ഊഹിച്ചു അധിക നേരം ഒന്നും അയാൾ ഉറങ്ങിയില്ലെന്ന്.
Girl Combing Her Hair (1909)
William McGregor Paxton,(1869- 1941)
ആ മുറിയിൽ വെറെ ആരോ ഉണ്ടെന്നയാൾക്ക് തോന്നി. അയാൾ മെല്ലെ ചുറ്റും നോക്കിയപ്പോഴാണ് കണ്ടത്. കട്ടിലിന്റെ എതിർ വശത്ത് ഉള്ള dressing table-ന്റെ കണ്ണാടിയുടെ മുന്നിൽ ഒരു പെണ്ണ്, വെളിച്ചമില്ലാത്തത് കൊണ്ടയാൾ കണ്ണിറുക്കി പിടിച്ചു നോക്കി. അതെ, പെണ്ണ് തന്നെ. ആരാ? അവളെന്താ ഇവിടെ? ഇതെന്റെ മുറിയല്ലേ?
അവൾ മുടി ചീകുകയായിരുന്നു. അതിൽ നിന്ന് ഇറ്റിറ്റായി വെള്ളം വീഴുന്നുണ്ടായിരുന്നു. കണ്ണാടിയിൽ അവളുടെ പ്രതിഭിംബം അയാൾ കണ്ടു.
അവൾ അറിയുന്നുണ്ടോ ഒരു പുരുഷൻ അവളെ നോക്കുന്നുണ്ടെന്ന്? ഇല്ലായിരിക്കും. ചിലപ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിച്ച് കാണും. ഇല്ലെങ്കിൽ ഞാൻ ഇവിടുള്ള കാര്യം അവൾ അറിഞ്ഞ് കാണില്ല. ഇവളായിരിക്കാം അമ്മ പറഞ്ഞ അതിഥി.
അന്നേരം അവനു ഭാരം ഇല്ലാത്തത് പോലെ അവനു തോന്നിത്തുടങ്ങി. ഹൃദയമിടിപ്പിന് ശക്തിയേറി. അവൻ കണ്ണടച്ച് കിടന്നു. എന്തായാലും അവൾ അറിയണ്ട. ഇതൊരു രഹസ്യമായിരിക്കട്ടെ...
അയാളുടെ തലവേദന എങ്ങോ പൊയ്മറഞ്ഞിരുന്നു. അയാളുടെ മനസ്സിൽ വെളിച്ചം പടരുന്നതയാൾ അറിഞ്ഞു. ചുണ്ടിൽ പുഞ്ചിരിയും.
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com5Civil Line Rd, Palarivattom, എറണാകുളം, കേരളം, India10.002034117015803 76.305847764015210.001789617015802 76.3055392640152 10.002278617015804 76.3061562640152tag:blogger.com,1999:blog-7827331116568900903.post-28297392991813330082012-02-27T21:30:00.000+05:302012-10-03T19:52:30.880+05:30ധർമ്മക്കാരൻ
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്
(വിശുദ്ധ ഖുർആൻ 93:10)
രാവിലെ ഏഴു മണി കഴിഞ്ഞ് കാണും വീട്ടിലെത്തുമ്പോൾ. രാത്രി മുഴുവൻ തീവണ്ടിയിലായിരുന്നു. പോരാത്തതിന് നോമ്പ് കാലവും. രാത്രി കൈയിലുണ്ടായിരുന്ന റൊട്ടി മാത്രമായിരുന്നു വയറ്റിൽ. അതു കൊണ്ട് ഭയങ്കര ദാഹവും. അത് കൊണ്ട് ഉറങ്ങുക എന്ന ഒരൊറ്റ ലക്ഷ്യത്തോട് കൂടിയായിരുന്നു എന്റെ എല്ലാ ചുവട് വെപ്പും. ഒന്ന് പോലും പിഴക്കാതെ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്തു.
എണീറ്റപ്പോഴെക്കും ഉച്ച കഴിഞ്ഞിരുന്നു. ഉമ്മയുടെ തയ്യൽയന്ത്രം നല്ല ഉഷാറായി ഓടുന്നുണ്ട്. പെരുന്നാൾ ആകാറായില്ലെ? അതിന്റെ തിരക്കായിരിക്കും.
കുറച്ച് നേരം കൂടി കിടക്കാമെന്ന് വെച്ച് പുതപ്പെടുത്ത് മൂടുമ്പോഴായിരുന്നു ബെല്ല്. ഒരു നിമിഷം മാത്രം നീണ്ട് നിന്ന കൂലങ്കഷമായ ആലോചനകൾക്ക് ശേഷം ഞാൻ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഉമ്മ ചെന്ന് വാതിൽ തുറന്ന് നോക്കി, അടുക്കളയിൽ ചെന്ന്, എന്തോ എടുത്ത് കൊടുത്ത്, വാതിലടച്ച് എന്റെ മുറിയിലോട്ടേക്കൊരു വരവ്.
(ദേഷ്യത്തോടെ)"എടാ നട്ടുച്ച വെയിലടിച്ചിട്ടും ഉറങ്ങുന്നോ? ഇങ്ങനെ ഉറങ്ങാൻ വേണ്ടിയാണോ നോമ്പെടുത്തത്? പിന്നെന്ത് നോമ്പാടാ? എണീറ്റ് പോയി നിസ്കരിക്കെടാ. പള്ളീൽ പോയി നിസ്കരിച്ചൂടെ നിനക്ക്? ഇത്രക്ക് മടിയായോ?...."
ഇതിനെക്കൊണ്ടൊന്നും നടക്കില്ലെന്ന് അറിയാമായിരുന്നിട്ടും...
അവസാനം ക്ലൈമാക്സ് രംഗത്തിൽ fan ഓഫാക്കി പുതപ്പ് വലിക്കുന്നു. അപ്പോൾ "ഞാൻ" എന്ന കഥാപാത്രം മുറുമുറുത്ത് കൊണ്ട് എണീറ്റ് പോകുന്നു.
(ശുഭം.???)
ഇത്തവണയും മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാതെ ആ രംഗം അവതരിപ്പിച്ചു. അതിനു ശേഷം പോകുന്നതിനു മുമ്പ് ഒരു ഡയലോഗ് കൂടെ.
"ആരെങ്കിലും ബെല്ലടിച്ചാൽ വാതിൽ തുറന്ന് കൊടുത്തോളണം. എന്നെ കൊണ്ട് വെറുതെ മോള്ന്നേ ഓടി വരാനാക്കരുത്. എനിക്കൊരുപാട് പണിയുള്ളതാ."
"ഓ ശെരി"
ഡിംഗ് ഡോംഗ്
ഇത് കേട്ടപ്പോൾ ഞാൻ facebook-ൽ നീന്തിത്തുടിക്കുകയായിരുന്നു. സ്വാഭാവികമായും എന്റെ ആദ്യ പ്രതികരണം "ശല്യം" എന്നായിരുന്നു.
ഷർട്ടിട്ടില്ലായിരുന്നു, വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് "അയ്യെ!" എന്ന് പറയിപ്പിക്കുന്നത്? കുപ്പായം എടുക്കാൻ ഞാൻ അടുക്കളയിലേക്ക് പോയി. കുപ്പായം ഇടുമ്പോൾ ഞാൻ അടുക്കള ജനലിലൂടെ നോക്കി ആരാ വന്നതെന്ന്. ഒരു 40-45 പ്രായമായ ഒരു മനുഷ്യൻ. ആരോഗ്യമുള്ളവൻ. അവന്റെ ഒരടി കൊണ്ടാൽ...
അപ്പോഴെക്കും അയാൾ എന്നെ കണ്ട് കഴിഞ്ഞിരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അയാൾ വീണ്ടും ബെല്ലടിച്ചു. ഞാൻ ചില്ലറ ഇടുന്ന പാത്രം നോക്കി ആലോചിക്കുകയായിരുന്നു.
"ഒരു രൂപ കൊടുക്കണോ അതോ രണ്ടോ?"
ദാനങ്ങൾ അധികരിപ്പിക്കേണ്ട മാസമായത് കൊണ്ട് ഞാൻ 2 രൂപയുമായി വാതിൽക്കൽ ചെന്നു. നീട്ടിപ്പിടിച്ച കൈവെള്ളയിലേക്ക് ആ നാണയം വളരെ മൃദുവായി വെച്ച് കൊടുത്ത്, തിരിഞ്ഞ് കേറാൻ നിന്നപ്പോൾ ഒരു ചോദ്യം:
"എന്താ ഇത്?"
സന്ദർഭത്തിന് യോജിക്കാത്ത ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്റെ ഉള്ള ബുദ്ധിയും ചുമ്മാ മരവിച്ച് പോകും. അങ്ങനത്തെ ഒരു ചോദ്യമല്ലേ അയാൾ ചോദിച്ചത്?
"ഇത് മാത്രമേ ഉള്ളൂ?"
(മൗനം)[അല്ലെങ്കിൽ തരിപ്പ്]
"സാധാരണ അഞ്ച് രൂപ അല്ലേ തരേണ്ടത്?"
അപ്പോ അതാണ് കാര്യം. കാര്യം മനസ്സിലായതോടെ എന്റെ സ്വഭാവം മാറി. ഞാൻ ഒരു മിതവാദിയായ ഒരു ഫ്യൂഡലിസ്റ്റ് ജന്മിയായി(അല്ലെങ്കിൽ കാര്യസ്ഥൻ):
"അത് തരുന്നവൻ അല്ലേ തീരുമാനിക്കേണ്ടത്?"
അയാളത് കേട്ടപ്പോൾ മുഖത്തെ പേശികൾ മുറുകി.
"എന്നെ കണ്ട് ഒളിച്ച് നിന്നത് ഞാൻ കണ്ടതാ. എന്നിട്ട് മര്യാദക്ക് ചോദിക്കുമ്പോൾ അവന്റെ അഹങ്കാരം"
ഇത് കേട്ടതോട് കൂടി എന്റെ രക്തം തിളച്ചു. ഞാൻ ഒരു മനുഷ്യനല്ലേ? എന്നെ പറ്റി ഏതോ ഒരുത്തൻ ഇങ്ങനെ നുണ പറയുന്നത് ഞാൻ എങ്ങനെ സഹിക്കും?
"എന്റെ വീട്ടിൽ കൈയും നീട്ടി വന്ന് കേറിയ നിന്നെ കണ്ട് ഞാൻ പേടിച്ച് ഒളിച്ചിരിക്കുകയോ? പോടാ പോ. തനിക്ക് തരാനുള്ളത് എടുക്കാൻ പോയ എന്നെ വേണം പറയാൻ. 2 രൂപ നിനക്കു കുറവാണല്ലേ? എന്നാ വെച്ചിട്ട് പോ. ഇതിവിടെ വെറുതെ വന്നതൊന്നുമല്ല. ഓരോരുത്തർ കണ്ട നാട്ടിലൊക്കെ പോയി..."
ഇത് പോലുള്ള ഭയങ്കര dialogues അടിച്ച് കൊണ്ടിരിക്കുമ്പോൾ അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയിരുന്നു.
(ഈ രംഗം ഒരു സിനിമയിലായിരുന്നെങ്കിൽ... നായകൻ നെടുനീളൻ കാച്ച് കാച്ചുമ്പോൾ വില്ലൻ തിരിഞ്ഞൊരു നടത്തം. നായകൻ വെറും ശശി/സോമൻ)
അപ്പോഴാണ് ഓർത്തത്: പടച്ചോനേ നോമ്പാണല്ലോ....
ഉമ്മ താഴെ ഇറങ്ങി വന്നപ്പോഴായിരുന്നു ചോദ്യം:
"നേരത്തെ എന്താ ഇവിടെ ഒച്ചപാട് കേട്ടത്?"
"അതാ? വാങ്ങാൻ വന്ന ഒരാൾ. അയാൾക്ക് ഞാൻ കൊടുത്തത് പോര പോലും. അതിന് വെറുതെ അടിയുണ്ടാക്കാൻ വന്നതാ"
"നീ എത്രയാ കൊടുത്തത്?"
"രണ്ട് രൂപ"
"നോമ്പിന് സാധാരണ അഞ്ചാണ് കൊടുക്കാറുള്ളത്."
ശ്ശെടാ! എനിക്കിതറിയില്ലല്ലോ? എന്തായാലും നമ്മൾ മോശക്കാരാവരുതല്ലോ?
"എന്നാലും അയാൾക്ക് ഒന്ന് കൊള്ളേണ്ടതാ."
ഉമ്മ ഒന്ന് മൂളി. എന്നിട്ടടുക്കളയിലേക്ക് പോയി.
ച്ഛെ! മോശമായിപ്പോയി. നോമ്പെടുത്തിട്ട്... ശ്ശേ!
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com7tag:blogger.com,1999:blog-7827331116568900903.post-91122423978943754052012-01-20T00:00:00.000+05:302013-07-06T22:18:45.518+05:30വായനോക്കി
എറണാകുളം നോർത്ത്
"കൊള്ളാം..."
ഒരു യുവാവ് മറ്റൊരു യുവാവിനോട് ഇങ്ങനെ പറയുന്നത് കേട്ടാൽ, ഉറപ്പിച്ചോളണം,
അടുത്തെവിടെയോ ഒരു പെണ്ണിരിപ്പുണ്ടെന്ന്. അതും കണ്ട ആപ്പ-ഊപ്പ ഒന്നുമായിരിക്കില്ല. ഒരു കിടിലൻ.... (ആ വാക്യം ഞാൻ പൂർത്തിയാക്കുന്നില്ല. വയ്യ എനിക്ക് ഫെമിനിസ്റ്റുകളോട് തർക്കിക്കാൻ)
ഞാൻ തിരിഞ്ഞ് നോക്കി. ശരിയാണ്. 2-3 സീറ്റ് അപ്പുറത്ത് ഉണ്ടൊരെണ്ണം. ഞാനും മേല്പറഞ്ഞ ഡയലോഗ് പറഞ്ഞ എന്റെ കൂട്ടുകാരനും ഇച്ചിരി തള്ളി അവളുടെ സീറ്റിനടുത്തെത്തി. സത്യമായും ആ ഉദ്ദേശ്യത്തിലായിരുന്നില്ല അവിടെ ചെന്നത്. നല്ല തിരക്കുള്ളതു കൊണ്ടായിരുന്നു. പക്ഷെ അവിടെയെത്തിയപ്പോ ഒരു വല്ലായ്മ തോന്നി.
ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിന്റെ കക്ഷം ഇത്ര public ആയി കാണുന്നത്.
എന്താ ഈ പെണ്ണുങ്ങൾ ഇങ്ങനെ? കാണിച്ച് കാണിച്ച് ഏതറ്റം വരെയും ആകാമെന്നായൊ? അല്ലെങ്കിലും നമ്മളെ പറഞ്ഞാ മതിയല്ലോ. ഇതൊക്കെ കാണുമ്പോൾ തുറിച്ച് നോക്കിയും ഒളിഞ്ഞും തെളിഞ്ഞും പാത്തും പതുങ്ങിയും...
(മേല്പറഞ്ഞ ഖണ്ഡിക അപ്പോൾ ചിന്തിച്ചിരുന്നില്ല. പിന്നെ ഞാൻ ഒരു മാന്യനല്ല എന്ന് നിങ്ങളാരും വിചാരിക്കണ്ടല്ലോ.അപ്പോൾ ചിന്തിച്ചിരുന്നത്:
ഇത്തിരി നീങ്ങിയിരുന്നെങ്കിൽ..)
അവളുടെ അടുത്തിരുന്ന ദമ്പതികൾക്ക് ഷോർണ്ണൂർ ആണിറങ്ങേണ്ടത് എന്ന് അതിവിദഗ്ദമായി ഞാൻ കണ്ടുപിടിച്ചു.
(എന്ന് വെച്ചാൽ അയാൾ ഫോണിൽ പറഞ്ഞതിനു നിർലജ്ജം ചെവികൊടുത്തെന്ന്)
കൂട്ടുകാരൻ:"അപ്പോ ഷോർണ്ണൂർ കഴിഞ്ഞാൽ.." അതും പറഞ്ഞ് അവൻ ഒരു അശ്ലീല ചിരി. (അവനും ഷോർണ്ണൂർ ഇറങ്ങേണ്ടവനാ.)
അത് കഴിഞ്ഞ് ഞങ്ങൾ ആ പെണ്ണിന്റെയും പിന്നെ പറയാൻ പറ്റിയ മറ്റ് പെണ്ണുങ്ങളുടെയും ഒക്കെ കാര്യം പറഞ്ഞിരിക്കുമ്പോഴായിരുന്നു, തൊട്ടു മുമ്പിലെ സീറ്റിൽ ഇരുന്ന ഒരു സ്ത്രീ, എഴുന്നേറ്റ് തിരിഞ്ഞ് നിന്ന്, മറ്റേ പെണ്ണിനോട് പറഞ്ഞു:
"മോളെ, ആ വാട്ടർ ബോട്ടിൽ ഒന്നെടുത്തെ"
ഞങ്ങൾ രണ്ട് പേരും ചിന്തിച്ചത് ഒന്ന് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അവന്റെ നോട്ടം മതിയായിരുന്നു. :"അമ്മച്ചി കേട്ട് കാണുമോ, നമ്മൾ മോളെ കുറിച്ച് പറഞ്ഞത്?"
അവനായിരുന്നു അതിന് മറുപടി പറഞ്ഞത്:"ഹേയ്... നമ്മള് വളരെ പതുക്കെ അല്ലേ സംസാരിച്ചത്."
അങ്ങനെ ഞാനും ആശ്വസിച്ചു. പക്ഷെ, ആ ഒരു പേടി മതിയായിരുന്നു അവളെ പറ്റിയുള്ള സംസാരം നിര്‍ത്താന്‍.
കൂടെയുള്ളവന് എന്തൊക്കെയോ വിഷയങ്ങള്‍ പറയുന്നുണ്ടായിരുന്നു. അതൊക്കെ സാകൂതം ശ്രദ്ധിക്കുമ്പോഴും എന്റെ കണ്ണുകള്‍ ഇടക്കിടെ അവളിലേക്ക് പോകുന്നുണ്ടായിരുന്നു. ("ഒറ്റനോട്ടത്തിലുണ്ടായ പ്രേമം" ഒന്നുമല്ല. ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മാത്രം)
കുറച്ച് കഴിഞ്ഞ് നോക്കിയപ്പോഴേക്കും അവള് ഉറങ്ങിപ്പോയിരുന്നു. അപ്പോഴാണ് അവളുടെ കണ്പീലികള് ഞാന്‍ ശ്രദ്ധിച്ചത്. പഴയ ഛായാചിത്രങ്ങളിലെ നായികമാരെ പോലെ നീണ്ട് കറുത്ത്...
അവള് സുന്ദരിയായിരുന്നു.
ഷോർണ്ണൂർ ജംഗ്ഷന്
ഷോർണ്ണൂർ എത്താറായപ്പോഴേക്കും ഇത്തിരി തിരക്ക് കൂടിയത് പോലെ. കുറച്ചപ്പുറം നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. വേറെ എവിടെയും തിരക്ക് അത്രക്കൊന്നുമില്ല. കുറേ പേര് ഇറങ്ങാന്‍ നിൽക്കുകയും ചെയ്യുന്നു. എന്റെ ചുറ്റും നിന്ന് തിരക്ക് കൂട്ടുന്നവരാണെങ്കിൽ എന്റെ പ്രായക്കാരും. ഇത്തിരി മാറി നിന്ന് തൊട്ടു മുമ്പില്‍ ഒരൊഴിഞ്ഞ സീറ്റ് കണ്ടുപിടിച്ച് ഞാനിരുന്നു. മൂന്ന് പേർക്കിരിക്കാവുന്ന സീറ്റില്‍ 'ആ കുട്ടി'യുടെ അമ്മ ജനലിനടുത്തേക്ക് നീങ്ങിയിരുന്നു. ഞാനൊരരിക് ചേർന്ന് ഇങ്ങേയറ്റത്തും. ഞങ്ങളുടെ ഇടയില്‍ ഒരാൾക്ക് കൂടി ഇരിക്കാവുന്ന ഒഴിവ്.
ആയമ്മ എഴുന്നേറ്റ് തിരിഞ്ഞ് നിന്ന് മകളോട് പറഞ്ഞു:
"മോളെ, ഇവിടെ വന്നിരുന്നോ. ഇവിടെ സ്ഥലമുണ്ട്."
ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞ പോലായി:"മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി"
അവിടെ തിക്കി തിരക്കി കയറി ഇരുന്നവന്റെ കാര്യം ആലോചിച്ച് ...ഹാഹാഹാ... പക്ഷെ അവള് വരില്ല്ലല്ലോ. ഇനി വന്നു കളയുമോ? ഹേയ്.. വന്നാല്‍ തന്നെ അമ്മച്ചിക്ക് ഇത്തിരി ബുദ്ധിയൊക്കെ ഉണ്ടാവില്ലേ? അവള് ജനലിനടുത്തിരിക്കുമായിരിക്കും, അമ്മച്ചി നടുവില്‍. ഹാ.. പോട്ടെ
(ഈ സമയത്തിനുള്ളില്‍ ഇത്രയും ചിന്തിച്ച് കൂട്ടിയതിന് വല്ല അവാർഡും കൊടുക്കുന്നുണ്ടോ ആവോ?)
അവള് എന്ത് കൊണ്ടോ ആ ക്ഷണം നിരസിച്ചു. ആയമ്മ പിന്നെ ഭർത്താവിനെ വിളിച്ച് ആ ഒഴിഞ്ഞ സ്ഥലത്ത് പ്രതിഷ്ഠിച്ചു. (ഓഹോ. അപ്പോ family മൊത്തം ഉണ്ടായിരുന്നല്ലേ)
സന്തോഷം.
എന്‍. എന്‍. പിള്ളയുടെ ഏകാങ്ക നാടകങ്ങൾക്ക് പോലും എന്റെ ഉറക്കത്തെ തോൽപ്പിക്കാനായില്ല. പുസ്തകം മടക്കി ഒരു ചാരത്ത് വെച്ച് ഉറങ്ങി ഞാന്‍.
ഇടക്കെപ്പോഴോ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ ആ "വിവാദ" സീറ്റിലേക്ക് നോക്കി. പാവം കുട്ടി. അവൾക്ക് ശരിക്കൊന്നിരിക്കാന് പോലും ഉള്ള സ്ഥലം ഇല്ലാതെയായിരിക്കുന്നു.
കോഴിക്കോട്
Station എത്താറായപ്പോഴേക്കും വണ്ടി ഏതാണ്ട് കാലിയായിരുന്നു. ആ കുടുംബവും ഇവിടെ ഇറങ്ങും. ഞാന്‍ നീങ്ങി ജനലിനടുത്ത് ചെന്നിരുന്നു. എന്നിട്ട് ജനൽകമ്പിയിൽ തല വെച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു.
പതിവിന് വിപരീതമായി അന്ന് കോഴിക്കോട്ട് നിന്നും കുറേ ആളുകളുണ്ടായിരുന്നു. ക്ഷണനേരം കൊണ്ട് എന്റെ അടുത്തുള്ള സീറ്റുകളെല്ലാം നിറഞ്ഞു. ഏതോ കല്ല്യാണം കഴിഞ്ഞു വന്ന ആളുകളായിരിക്കും. കൂടുതലും സ്ത്രീകള്‍. എന്റെ അടുത്തിരുന്നത് ഒരു മദ്ധ്യവയസ്കയായിരുന്നു. അവരുടെ മടിയില്‍ ഒരു കൊച്ചുപെണ്‍കുട്ടി. 4-5 വയസ്സ്. പളാ പളാ മിന്നുന്ന ഒരുടുപ്പിട്ട ഒരു സുന്ദരിക്കുട്ടി. ഞാന്‍ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവള് മുഖം തിരിച്ചു. അവള് വീണ്ടും നോക്കിയപ്പോള്‍ ഞാന്‍ ഒന്നൂടെ ചിരിച്ചു. അവള് നാണത്തോടെയായിരുന്നു, ഇത്തവണ തിരിഞ്ഞ് നോക്കിയത്. മൂന്നാമത് നോക്കിയപ്പോഴായിരുന്നു, അവള് മറുപടിയായി ഒരു ചിരി സമ്മാനിച്ചത്.
എന്ത് കൊണ്ടോ ഒരു സന്തോഷം തോന്നി. ഒരാശ്വാസം.
ഈ കുട്ടികളുടെ ഒരു കാര്യം. അവരുടെ ചിരി ഞങ്ങള്‍ ആസ്വദിച്ച് തീരും മുമ്പേ അവര്‍ വളര്‍ന്ന് കൈയ്യെത്താദൂരത്തെത്തിക്കാണും.
(ഇതും അപ്പോള്‍ ചിന്തിച്ചിരുന്നതല്ല. അപ്പോ ചിന്തിച്ചത്
കണ്ണൂരെത്താന്‍ ഇനി ഒന്നര മണിക്കൂരും കൂടി. നല്ല കാറ്റ്. ഒരുറക്കം കൂടിയാവാം അല്ലേ? എന്താ?)
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com32tag:blogger.com,1999:blog-7827331116568900903.post-87922575121427257742011-09-18T16:47:00.000+05:302012-10-03T19:54:09.879+05:30നാടകാസ്വാദനം അഥവാ ഒരു വിമർശകന്റെ ആത്മാഹൂതി
xMECian എന്ന നമ്മുടെ college alumni magazine ലേക്ക് എഴുതിയ കഥ.
Abdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.com3tag:blogger.com,1999:blog-7827331116568900903.post-8177300409948564432011-07-02T22:00:00.000+05:302012-10-03T19:54:47.707+05:30വിചിത്രന്‍-പരിചയപെടാം
വിചിത്രന്‍
അങ്ങനെ വിളിക്കുന്നതാവും അവന് കൂടുതല്‍ ചേരുക.
ഒരു പ്രത്യേക സ്വഭാവം. ആരോടും ദേഷ്യം ഇല്ല. എല്ലാവരോടും പുച്ഛം. വെറുതെ കുറെ സംസാരിക്കും. നാട്ടിലുള്ളവരുടെ കഥകള്‍ പറയും. വലിയ തത്വശാസ്ത്രം പറയുന്നവനെന്ന ഭാവം. താടിക്ക് കൈ കൊടുത്തു കൊണ്ടവന് പറയും:“ഒരു മഹാന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്:‘Our life is a cycle of imitations. Even the decisions to go beyond them, are nothing but imitations.’ ” എന്നിട്ട് ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവന് പറയും:“ആ മഹാന് ഞാന്‍ തന്നെയാ...”
ഇടക്കാലത്ത് ഒരു പെണ്ണ്കേസില് പെട്ടതു കൊണ്ടു ജനങ്ങള്‍ അടുപ്പിക്കാറില്ല. അതിനെ കുറിച്ച് ചോദിച്ചാല്‍ അവന് പറയും അതൊരു തെറ്റിദ്ധാരണയാണെന്ന്. പിന്നെയെപ്പൊഴോ ഇത് ചോദിച്ചപ്പോളവന്‍ പറഞ്ഞത്:“അതൊരു അബദ്ധം പറ്റിയതാ”
ഞാന്‍ ചോദിച്ചു:“അപ്പോ നേരത്തെ പറഞ്ഞത്?”
അവന് അവന്റെ പല്ല് കാണിച്ച് നിന്നു…
എന്റെ അടുത്ത് വളരെ സ്നേഹത്തോടെയാണ് പെരുമാറുക. ഒരു പാട് കഥകളും പറയും. ഞാന്‍ വായിക്കുന്ന കാര്യങ്ങള്‍ അവനോടും പറയണം. നിരീശ്വരവാദിയാണ്. അതിന് കാരണം ഉണ്ടായിട്ടൊന്നുമല്ല. “ഒരു മടി. അങ്ങേരോട് ഒരു പാട് commitments വേണ്ടി വരും. ഇതാകുമ്പോ നമ്മളെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചാ പോരെ?” എങ്ങനുണ്ട്?
കണ്ടാല്‍ നന്നെ മെലിഞ്ഞിരിക്കും. മദ്യപാനമില്ല. ബിഡി വലിക്കും. എന്റെ മുന്നില്‍ വലിക്കാറില്ല. (ഞാന്‍ വലിക്കാതിരിക്കാനാണത്രെ) വിപ്ലവപാര്‍ട്ടിയുടെ കടുത്ത ആരാധകന്. ഞാന്‍ കോളേജില്‍ ചേര്‍ന്നതിനു ശേഷം അധികം കണ്ടിട്ടില്ല. നീണ്ട നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഞാന്‍ ആ ‘നായിന്റെ മോനെ’ കാണുന്നത്...
Anonymoushttp://www.blogger.com/profile/03738236097354411724noreply@blogger.com0tag:blogger.com,1999:blog-7827331116568900903.post-68903705926768835032011-06-25T22:00:00.001+05:302013-09-04T22:58:25.491+05:30കാറ്റും മരവും
1
സൂര്യന് പറയുന്നു
അവന് വരുന്നതിനു എത്രയോ മുമ്പ് ഞാനീ മരുഭൂമിയെ കാണുന്നു. ഞാന്‍ മുകളില്‍
നിന്ന് നോക്കുമ്പോള്‍ അവള് താഴെ നിന്ന് മണല്പരപ്പില്
വീശിക്കൊണ്ടിരിക്കും. ആ പ്രദേശത്ത് അവള്‍ക്ക് പുറമെ വേറെ ആരും ഉണ്ടാവില്ല.
എത്രയും പെട്ടെന്ന് അവിടെ നിന്നവള്‍ ഓടുന്നത് പോലെ തോന്നും. ചിലപ്പോള്‍
മണല്തരികളും വാരിയെടുക്കും. കുറച്ചപ്പുറത്തെത്തിയാല്‍ അതും കളയും ……
ആ സ്ഥലത്ത് മുളച്ച ഒരുപാട് തിരികളില്‍ ഒന്നു മാത്രമായിരുന്നു അവനും
എനിക്ക്. പ്രതീക്ഷകള്‍ നല്കി വളര്‍ന്ന് വരുമ്പോഴേക്കും, ഒന്നുകില്‍ എന്റെ
ചൂടില്‍ വാടിപ്പോകും. അല്ലെങ്കില്‍ ഒരു നിമിഷത്തിലെ ഭ്രാന്തില്‍ അവള്
അവറ്റകളെ പിഴുതുകളയും. പക്ഷെ അവന്……
2
മരം പറയുന്നു:
ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് വിസ്തൃതമായി കിടക്കുന്ന
മണല്നിലമായിരുന്നു. ഞാന്‍ ഭയത്താല്‍ കണ്ണടച്ച് കൂമ്പിനിന്നു. ഒരു
കുലുക്കത്തോടെയാണ് ഞാന്‍ വീണ്ടും കണ്ണ് തുറന്നത്. അത് അവളായിരുന്നു.
പ്രൌഢിയോടെ അല്ലെങ്കില്‍ അഹങ്കാരത്തോടെ അവളെന്നെ കടന്ന് പോയി.പിന്നെ പിന്നെ
അവളുടെ വരവ് ഒരു ശീലമായി.
ചില നേരങ്ങളില്‍ അവള് ഉഗ്രരൂപിണിയായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരു
തലോടല്‍ മാത്രമാവും അവള്. അല്ലെങ്കില്‍ ഭ്രാന്തമായ ഒരു ചിരി. ചില
ദിവസങ്ങളില്‍ അവള് മണല്തരികളെക്കൊണ്ട് നൃത്തം ചെയ്യിക്കും. മറ്റ്
ചിലപ്പോള്‍ അതെല്ലാം കൊണ്ട് വന്ന് എന്റെ ദേഹത്തേക്കെറിയും. മണലില്‍
കുളിച്ച് നില്ക്കുന്ന എന്നെ തുടച്ച് വൃത്തിയാക്കുന്നതും അവള്. ശക്തിയോടെ
വന്ന് ഇലകള്‍ പറിച്ച് കൊണ്ട് പോകുന്ന അവള് തന്നെ അപൂര്‍വ്വമായി മഴയും
പെയ്യിക്കും. എന്നിരിക്കിലും അവളെ കാണാത്ത ദിവസം ഉണ്ടാകാറില്ല തന്നെ.
A man, a tree and the desert by ~e-antoine
3
കാറ്റ് പറയുന്നു:
ഒരു സ്വപ്നം കണക്കെയായിരുന്നു അവന്റെ വളര്‍ച്ച. ആ മരുഭൂമിയെയും സൂര്യനെയും
എന്നെയും അതിജീവിച്ച്… മണലിന്റെ ആവരണത്തിനടിയിലെ ഭൂമിയില്‍ നിന്ന് ആരോ
അവന്റെ വേരുകള്‍ക്ക് ശക്തി കൊടുക്കുന്നുണ്ടാകും. അതോ മുന്‍പ്
കരിഞ്ഞുണങ്ങിയവരുടെ ആത്മാക്കള്‍ അവന്റെ വളര്‍ച്ചക്കു കാവല്‍ നിന്നുവോ?
അതൊക്കെ എന്തുമാകട്ടെ, അവന്റെ തായ്ത്തടിക്ക് ബലം വെക്കുന്നതു ഞാന്‍ കണ്ടു.
എന്തു കൊണ്ടോ, നിഗൂഢമായൊരു ആനന്ദം എന്റെ ഉള്ളില്‍ വളര്‍ന്നു, അവനോടൊപ്പം
തന്നെ…
ശൂന്യവും വിസ്തൃതവും ആയ ആ മണല്‍ഭൂമിയില്‍ ഒന്നാഞ്ഞടിക്കാന് എനിക്കവന്റെ
ദേഹം മതിയായിരുന്നു. ഒരിക്കലും തന്നെ ഇളകാതെ, പരാതി പറയാതെ അവന്
നില്ക്കുമായിരുന്നു. പക്ഷെ ഇനിയെത്ര കാലം കൂടി?
4
ഭൂമി പറയുന്നു:
സൂര്യന്റെയും എന്റെയും കൂടെ ഉണ്ടായവളാണ് അവളും. ഞങ്ങളോടൊപ്പമേ
ഇല്ലാതാവുകയും ചെയ്യുകയുള്ളൂ. അവനോ? ‘ഇന്നലെ’കളില്‍ ഏതോ ഒരു ദിവസം മുളച്ച്
വളര്ന്നവന്; ഇന്ന് അവന് ജീവിക്കുന്നു എന്ന് മാത്രം. ‘നാളെ’കളില്‍
എന്നെങ്കിലും അവന്റെ വേരുണങ്ങും, ഇലകള്‍ പൊഴിയും, അവന്റെ തടിയില്‍
വെള്ളത്തിന്റെ ഒരു കണിക പോലുമില്ലാതാകും.
എങ്കിലും അവന് ആനന്ദിക്കാം, ആശ്വസിക്കാം: അവനുള്ളേടത്തോളം അവളുണ്ടാകും. അതു
സംഭവിക്കുന്നതു വരെ അവളെ കാണാനാകും. സ്വാര്‍ത്ഥമാണ്, എന്നാലും….
5
കാറ്റ് മരത്തിനോട് പറഞ്ഞു:
ഇന്ന് ഈ മണല്‍ത്തരികള്‍ ഇവിടെ നമ്മുക്ക് സ്വന്തമായി ഉള്ളപ്പോള്‍,
നാമെന്തിന് നാളെയുടെ അന്ധകാരത്തെ പേടിക്കണം ?
നമ്മുക്കിവയോടൊപ്പം സമയം പങ്കിടാം, പ്രിയതമ……
Anonymoushttp://www.blogger.com/profile/03738236097354411724noreply@blogger.com13