Google+

2012, ജൂൺ 30, ശനിയാഴ്‌ച

ആടുജീവിതം

(Cliche Alert)
നോവലിന്റെ അവസാനത്തെ വാക്കായ "ആടുജീവിതം" എന്ന് വായിച്ച് കഴിഞ്ഞപ്പോഴേക്കും പുറത്ത് ഇരുട്ടായിക്കഴിഞ്ഞിരുന്നു. പുസ്തകത്തില്‍ നിന്നും തലയെടുത്ത് ഞാന്‍ കുറെ നേരം കമ്പാര്‍ട്ട്മെന്റിന്റെ അറ്റത്തേക്ക് നോക്കിയിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് അവിടെ ഞാന്‍ തുറിച്ച് നോക്കിയ സ്ഥാനത്ത് 4 അക്ഷരങ്ങളും അതിന്റെ തൊട്ട് താഴെ 4 അക്കങ്ങളും കിടക്കുന്നത് തന്നെ കാണുന്നത്. ആകെ കൂടി വല്ലാത്തൊരു അവസ്ഥ.


കീറിമുറിക്കാനോ, തിരുത്തിപ്പറയാനോ അല്ല ഈ കുറിപ്പ്. അതിനു മാത്രമുള്ള വായനാനുഭവമോ, സാഹിത്യപരിചയമോ ഒന്നുമില്ലാത്ത സാധാരണ ഒരാള്‍, അയാളാണ് ഈ കൃതി വായിക്കുന്നത്. അല്ലെന്കില്‍ വായിച്ച് തുടങ്ങുന്നത് വരെ, അയാള്‍ തികച്ചും സാധാരണക്കാരനായിരുന്നു. വായിച്ച് തുടങ്ങുന്നതോടെ, അയാള്‍ നജീബെന്ന കഥാപാത്രമാവുന്നു. അല്ലെന്കില്‍ കഥ പറയുന്ന ആളെ സശ്രദ്ധം ശ്രവിക്കുന്ന ഒരാള്‍. എന്ത് തന്നെയായാലും ഒരു അകലത്തില്‍ നിന്ന് വായിച്ച് മറക്കാവുന്ന ഒരു കഥയല്ലിത്. അല്ലെന്കിലും കഥ എന്ന് അതിനെ വിശേഷിപ്പിക്കുന്നത് തന്നെ അതിനെ കൊച്ചാക്കുന്നത് പോലെയല്ലേ?

ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ക്ക് ശേഷം ഫ്ലാഷ്ബാക്കിലേക്ക് പോകുന്നത് പോലും നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ ഫ്ലാഷ്ബാക്ക് വായിച്ച് തുടങ്ങിയപ്പോള്‍, ഇതിന് ശേഷം അയാള്‍ ജീവിച്ചു എന്ന് തന്നെ മറന്നു പോകുന്നു.

ഇതൊക്കെ വിട്ടേക്ക്: ആ കാപ്പിരിയുണ്ടല്ലോ? ഇബ്രാഹീം ഖാദരി. അയാള്‍, അയാള്‍ ശരിക്കുമുണ്ടായിരുന്നോ? അതെയെന്കില്‍ അയാളെന്താ മാലാഖയോ, ഒരാളെ മരണത്തിലേക്കും മറ്റൊരാളെ ജീവിതത്തിലേക്കും...
 

4 അഭിപ്രായങ്ങൾ:

  1. >>>ഇതൊക്കെ വിട്ടേക്ക്: ആ കാപ്പിരിയുണ്ടല്ലോ? ഇബ്രാഹീം ഖാദരി. അയാള്‍, അയാള്‍ ശരിക്കുമുണ്ടായിരുന്നോ? അതെയെന്കില്‍ അയാളെന്താ മാലാഖയോ, ഒരാളെ മരണത്തിലേക്കും മറ്റൊരാളെ ജീവിതത്തിലേക്കും<<< കഥയില്‍ ചോദ്യമില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. അതന്നെ കഥയില്‍ ചോദ്യം ഇല്ലാല്ലോ ല്ലേ ...!

    മറുപടിഇല്ലാതാക്കൂ
  3. ദൈവമേ ഈ കഥ വായിച്ചു ഞാന്‍ കരഞ്ഞതിനു കയ്യും കണക്കുമില്ല...കഥയിലെ കഥാപാത്രമായി ജീവിച്ചു വായിച്ചു കഴിയുവോളം...മനസ്സില്‍ നിന്നും മായാത്ത ഒരേടായി എന്നും ഈ കഥയുണ്ട്

    മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...