അതെന്നെ, അതെന്നെ. മലാല തന്നെ. ഇതിപ്പോ ഓളെ സുഖാക്കീല്ലേ? ഇപ്പോ എന്തിനാ ഇതും കുത്തി പിടിച്ച് വരുന്നെ, എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും കാരണണ്ട് എന്ന്.
മലാലയുടെ ഡയറി കുറിപ്പുകള്‍ കുറച്ചൊക്കെ വായിച്ചു. സംഗതി ജോറ് തന്നെ. ഒന്നൊന്നര സംഭവം. ഇത്തിരിപോന്ന പെണ്ണിന് ഇത്ര ധൈര്യംന്ന് പറഞ്ഞാ, സമ്മതിച്ച് കൊടുക്കണം.
ഈയിടെ കൊറെ അലവലാതികള്‍ അവളെ വെടിവെച്ചിട്ടുവത്രേ. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. നമ്മുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടും തക്കസമയത്ത് കിട്ടിയ ബ്രിട്ടീഷുകാരുടെ ചികിത്സ കൊണ്ടും ഇപ്പോ കുറെ ഭേദമായി. അല്‍ഹംദുലില്ലാഹ്.
നമ്മള് കുറെ ഫേസ്ബുക്ക് ബുജികള്‍ (ഈ പ്രയോഗം തേഞ്ഞ് തുടങ്ങിയെന്കില് ക്ഷമിക്കണം) സ്ഥിരം പഞ്ചാര, കത്തി, സിനിമാ തല്ല്, രാഷ്ട്രീയക്കാരെ കളിയാക്കല്‍ തുടങ്ങിയ ലൊടുക്ക് പരിപാടികളുമായി തേരാ പാരാ നടക്കുമ്പോ കിട്ടിയ ഈ വാര്‍ത്ത പരമാവധി ആളുകളെ അറിയിച്ച് ബോധവാന്മാരാക്കി. ആത്മാര്‍ത്ഥമായി ചെയ്തവര്‍ക്ക് എന്റെ ആശംസകള്‍. അതിനിടയില്‍ കിടന്ന് വാഴ വെട്ടുകയും തേങ്ങയിടുകയും ചെയ്തവന്മാരെ... എന്ത് പറയാന്‍?
ഈ ഫേസ്ബുക്ക് എന്ന സാധനം ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ഈ സൈറ്റ് ഒരുപക്ഷേ വാര്‍ത്തകളുടെ primary source ആണ്. ഇതിന് പുറത്ത് വേറെ സൈറ്റുകള്‍ ഉപയോഗിച്ച് വാര്‍ത്ത അറിയാനോ verify ചെയ്യാനോ മിക്ക ആളുകളും മെനക്കെടാറില്ല.
ഈ മലാലയുടെ പ്രശ്നം നടക്കുമ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വെറെ ഒരു സ്ത്രീ പീഡന പ്രശ്നമായിരുന്നു, ഹരിയാനയിലേത്. അതുമായി ബന്ധപ്പെട്ട് എത്ര ചര്‍ച്ച നടന്നു. ചില്ലറ ബ്ലോഗുകള്‍. ഒന്ന് രണ്ട് ചര്‍ച്ചകള്‍. തീര്‍ന്നു. നമ്മളെന്താ ഇന്ത്യക്കാരല്ലേ? അതോ താലിബാന് നടത്തുമ്പോഴെ അത് പീഡനമാവുകയുള്ളു എന്നുണ്ടോ? ജാതിയിലുള്ള ഉയര്‍ച്ച താഴ്ച നോക്കി പീഡിപ്പിക്കുന്നത്, നമ്മുടെ ആരുടെയും പെങ്ങന്മാരെ അല്ലെന്നുണ്ടോ?
"അതിപ്പോ ഹരിയാനയിലല്ലേ? അതങ്ങ് നോര്‍ത്ത്..." എന്ന് പറയാന്‍ വരുന്നവരോട് വെറെ ഒരു വാര്‍ത്ത കാണിച്ച് കൊടുക്കണം. നമ്മടെ കേരളത്തില്‍ തന്നെ. ഒരു അമ്മ സ്വന്തം മകളെ കാഴ്ചവെച്ച് വാണിഭം ചെയ്ത് പിടിയിലായ വാര്‍ത്ത. അതൊന്നും നമ്മുക്കറിയണ്ടേ? ഈ സ്ത്രീയുടെ അടുത്ത് കാശ് കൊടുത്ത് മകളെ പ്രാപിക്കാന്‍ ചെന്നത്, എല്ലാം വിദേശികളൊന്നും അല്ലല്ലോ?
ഇതൊക്കെ നോക്കാന്‍ ആര്‍ക്കാ ഇവിടെ നേരം അല്ലേ? ഒരു ഫോട്ടം തന്നിട്ടുണ്ടെന്കില് ഷെയര്‍ ചെയ്ത് കളിക്കാം. പ്രൊഫൈല്‍ ചിത്രത്തിന്റെ മൊഞ്ച് കണ്ട് ഓളോ(നോ)ട് ചാറ്റ് ചെയ്യാനിരിക്കാം. വാര്‍ത്തയോ? എന്ത് വാര്‍ത്ത? ഇപ്പോ എല്ലാം പോസ്റ്റല്ലേ, ചങ്ങായി?
കുറിപ്പ്:കലികേറുന്നുണ്ടെന്കില് ഒരു കാര്യം ചെയ്യാം: എന്നെ ഒരു താലിബാന് സ്നേഹിയായി മുദ്ര കുത്തിക്കോ. എന്നോട് പറയണ്ടാ. (എനിക്കവരെ ഇഷ്ടമല്ല. അതെന്നെ.)

ഏതൊക്കെ വാര്‍ത്തകള്‍ കാണണം എന്നതിന് പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമില്ല. അത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തീരുമാനിക്കും. ഏതൊക്കെ വാര്‍ത്തകള്‍ കൂടുതല്‍ പബ്ലിസിറ്റി ചെയ്യണം, ഏതൊക്കെ വാര്‍ത്തകള്‍ മൂടിവെക്കണം എന്നതൊക്കെ അവരുടെ നിയന്ത്രണത്തില്‍പ്പെട്ട കാര്യങ്ങളാണ്. നമ്മള് പ്രേക്ഷകര്‍ അവര്‍ തരുന്നത് മാത്രം കാണുക....
മറുപടിഇല്ലാതാക്കൂശരിയാ... നമ്മള് നമ്മുടെ കാര്യങ്ങള്‍ സ്രെധിക്കാറില്ല
മറുപടിഇല്ലാതാക്കൂകേരളത്തില് പീഡനം ഒരു വാര്‍ത്തയെ അല്ലാതായി ക്കഴിഞ്ഞു കോയാ..അതൊക്കെ പോസ്റ്റ് ആക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ..
മറുപടിഇല്ലാതാക്കൂകാലം അങ്ങിനെയായി ചങ്ങാതീ ...
മറുപടിഇല്ലാതാക്കൂhttp://absarmohamed.blogspot.in/2012/10/newspaper.html
ഇതിപ്പോ ലോകം അങ്ങിനെയോക്ക്യാണ് മോനെ ...
മറുപടിഇല്ലാതാക്കൂപന്നി മാംസം കഴിക്കാത്തവനെ പശു മാംസം കഴിക്കാത്തവന് കണ്ടുകൂടാ ..തിരിച്ചും ..
ആരായാലും അവനവന്റെ ഹൃദയം ശുദ്ധിയായി സൂക്ഷിച്ചാല്‍ അവനവനു നല്ലത് .
എല്ലാവരിലും ഉണ്ട് നല്ലതും ചീത്തയും ..എല്ലാവരും മറ്റുള്ളവരുടെ ചീത്ത തെരഞ്ഞു നടക്കുന്നു ..അതിനിടക്ക് നന്മ പൂതലരിച്ചു നശിക്കും
ഈശ്വരോ രക്ഷതു.. പടച്ചോന് കാക്കട്ടെ
അതിനൊക്കെ ആര്‍ക്കാപ്പോ നേരള്ളത് ...ഇച്ച് ബാറെ പണിണ്ട് !!
മറുപടിഇല്ലാതാക്കൂഅസ്രൂസാശംസകള് :)