Google+

2012, ജൂലൈ 25, ബുധനാഴ്‌ച

ഷവര്‍മയും പാരമ്പര്യവും

തിരുവനന്തപുരത്ത് വെച്ച് ഒരു കടയിലെ ഷവര്‍മ കഴിച്ച് വിഷബാധയേറ്റ് ഒരു വിദ്യാര്‍ത്ഥി മരണപ്പെടുകയും (അദ്ദേഹത്തിന് ദൈവം ശാന്തി നല്കുമാറാകട്ടേ) കുറച്ച് പേര്‍ ആശുപത്രിയിലവുകയും (അവരെ ആരോഗ്യത്തിലേക്ക് തിരിച്ച്കൊണ്ട് വരുകയും ചെയ്യേണമേ) ചെയ്ത സാഹചര്യത്തിലായിരുന്നു facebook-ല്‍ ഒരു പോസ്റ്റ് പറന്ന് നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

വിദേശ ഭക്ഷണം

ചീഞ്ഞളിഞ്ഞ കോഴിയും മറ്റും വെച്ചുണ്ടാക്കുന്ന വിദേശഭക്ഷണങ്ങള്‍ ഇനിയെന്കിലും ബഹിഷ്കരിച്ച് കൂടെ?
കൊള്ളാം. നല്ല ആശയം. ഒരു ദേശസ്നേഹിക്ക് തോന്നേണ്ടത് തന്നെ. നിരോധിക്കണം ആ കടല്‍ കടന്ന് വന്ന വിഷത്തിനെ (ഷവര്‍മ ആരാധകര്‍ പൊറുക്കണം). അല്ലെന്കിലും കടല്‍ കടന്ന് വന്നതെല്ലാം വിഷം തന്നെ. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് നാവികര്‍ , തെണ്ടികള്‍. അവരെ നമ്മള്‍ പോരാടി തുരത്തി. നിസ്സഹകരണം. ബഹിഷ്കരണം. ദേശീയം വാഴട്ടേ. ദേശം വളരട്ടെ.

നിക്ക്. നിക്ക്. എന്താ ഉദ്ദേശ്യം? ഒരൊഴുക്കന്‍ മട്ടില്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങി പോയാല്‍ മതിയോ?

പിന്നെ? എന്ത് വേണം?

ബഹിഷ്കരണാആആ    //മനസ്സിലാവാത്തവര്‍ മഗധീരാ എന്ന തെലുന്ക് പടം കാണണം.

ശരി. എന്തൊക്കെ?

കടല്‍ കടന്ന് വന്ന എല്ലാ തെണ്ടികളെയും  ബഹിഷ്കരിക്കണം.

ആട്ടെ. പാരമ്പര്യം നിലനില്‍ക്കട്ടേ!

ഷര്‍ട്ടും പാന്റും.

(ഞെട്ടി) ഏ? എങ്ങനെ?

എന്തേ? അത് കടല്‍ കടന്ന് വന്നതല്ല?

അല്ല. ഇത് നമ്മുടെ ടെയ്ലര്‍ കുഞ്ഞിക്ക....

പിന്നെ നിനക്ക് ഷവര്‍മ വെച്ച് തരുന്നത് ഷെയ്ക്ക് അല്‍-മുസാമി ഒന്നുമല്ലല്ലോ?

ശരി. ബഹിഷ്കരിക്കാം. ഞാന്‍ വീട്ടിലെത്തിയിട്ട്. അത് പോരെ?

മതി. അത് പോലെ, അണ്ടര്‍വെയര്‍. ഓ സോറി. ഐ മീന്‍. ക്ഷമിക്കണം ജെട്ടി.

അളിയാ ജെട്ടിയോ? പിന്നെ എന്തിടും?

കോണകം. കൗപീനം. നമ്മുടെ പാരമ്പര്യം കാത്തുരക്ഷിക്കേണ്ടെ?

(ഒന്ന് മനസ്സില്‍ സന്കല്‍പ്പിച്ച് നോക്കി. മേല്‍മുണ്ട്. ഉടുമുണ്ട്. കോണകം. six-pack ഉണ്ടായിരുന്നെന്കില്‍. ഇനി അതും വിദേശഗണത്തില്‍ പെടുമോ?)

സ്ത്രീകള്‍ ജീന്സും ടോപ്പും. ചുരിദാര്‍. പര്‍ദ്ദ. സാരി. ബ്ലൗസ്. ബ്രെയ്സിയര്‍ തുടങ്ങിയവ.

(ബഹിഷ്കരണം ജയിക്കട്ടെ!!)

കമ്പ്യൂട്ടര്‍. മൊബൈല്‍ ഫോണ്‍. ലാന്‍ഡ് ഫോണ്‍. എല്ലാം പോട്ടെ.

(ഈശ്വരാ!!)

സൈക്കിള്‍, ബൈക്ക്, കാര്‍, ജീപ്പ്, ബസ്സ്, ലോറി. റോഡ്. ഫൂം!

(കാളവണ്ടി? അതെന്കിലും ബാക്കിയാകുമോ?)

മിക്സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ടിവി, ഫ്രിഡ്ജ്. പുറത്ത്!!

(വീട്ടില്‍ ചെന്ന് പറഞ്ഞാല്‍ മതി. അവരും പറയും: പുറത്ത്!!!)

മതങ്ങള്‍: ഇസ്ലാം, ക്രിസ്തു, ഹിന്ദു എല്ലാം  പോട്ടെ.

അല്ല നമ്മള്‍ ഹിന്ദുവിനെ എന്തിനാ പുറത്താക്കുന്നത്? അവരിവിടെ പണ്ടേ ഇല്ലേ?

ചോദ്യങ്ങള്‍ അരുത്!!!!

ശരി.

കമ്മ്യുണിസം, ഹ്യുമനിസം, ബൂര്‍ഷ്വായിസം, മുതലാളിത്തം, മോഡേണിസം, ലിബറലിസം, ഉല്‍ട്രാ, നിയോ കുന്തം, കൊടച്ചക്രം. പണ്ടാരമടങ്ങട്ടെ!!!

(ഇതൊക്കെ ആരാ?)

കൃഷി ഇല്ലാതാവട്ടെ! കാടുകള്‍ വളരട്ടെ!! കാടിന്റെ മക്കള്‍ക്ക് അധികാരം കൈവരട്ടെ!!! പാരമ്പര്യം വാഴട്ടെ! വിദേശം തുലയട്ടെ!!!!

അപ്പോ വിദേശമദ്യം, വിദേശ സോഡ...???

അവനൊന്നും മറുപടി പറഞ്ഞില്ല. പകരം ഒരു തുള്ളി കണ്ണുനീര്‍ മാത്രം.