Google+

2012, ജനുവരി 20, വെള്ളിയാഴ്‌ച

വായനോക്കി


എറണാകുളം നോർത്ത്
"കൊള്ളാം..."
ഒരു യുവാവ് മറ്റൊരു യുവാവിനോട് ഇങ്ങനെ പറയുന്നത് കേട്ടാൽ, ഉറപ്പിച്ചോളണം,
അടുത്തെവിടെയോ ഒരു പെണ്ണിരിപ്പുണ്ടെന്ന്. അതും കണ്ട ആപ്പ-ഊപ്പ ഒന്നുമായിരിക്കില്ല. ഒരു കിടിലൻ.... (ആ വാക്യം ഞാൻ പൂർത്തിയാക്കുന്നില്ല. വയ്യ എനിക്ക് ഫെമിനിസ്റ്റുകളോട് തർക്കിക്കാൻ)

ഞാൻ തിരിഞ്ഞ് നോക്കി. ശരിയാണ്. 2-3 സീറ്റ് അപ്പുറത്ത് ഉണ്ടൊരെണ്ണം. ഞാനും മേല്പറഞ്ഞ ഡയലോഗ് പറഞ്ഞ എന്റെ കൂട്ടുകാരനും ഇച്ചിരി തള്ളി അവളുടെ സീറ്റിനടുത്തെത്തി. സത്യമായും ആ ഉദ്ദേശ്യത്തിലായിരുന്നില്ല അവിടെ ചെന്നത്. നല്ല തിരക്കുള്ളതു കൊണ്ടായിരുന്നു. പക്ഷെ അവിടെയെത്തിയപ്പോ ഒരു വല്ലായ്മ തോന്നി.

ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിന്റെ കക്ഷം ഇത്ര public ആയി കാണുന്നത്. 

എന്താ ഈ പെണ്ണുങ്ങൾ ഇങ്ങനെ? കാണിച്ച് കാണിച്ച് ഏതറ്റം വരെയും ആകാമെന്നായൊ? അല്ലെങ്കിലും നമ്മളെ പറഞ്ഞാ മതിയല്ലോ. ഇതൊക്കെ കാണുമ്പോൾ തുറിച്ച് നോക്കിയും ഒളിഞ്ഞും തെളിഞ്ഞും പാത്തും പതുങ്ങിയും...

(മേല്പറഞ്ഞ ഖണ്ഡിക അപ്പോൾ ചിന്തിച്ചിരുന്നില്ല. പിന്നെ ഞാൻ ഒരു മാന്യനല്ല എന്ന് നിങ്ങളാരും വിചാരിക്കണ്ടല്ലോ.അപ്പോൾ ചിന്തിച്ചിരുന്നത്:

ഇത്തിരി നീങ്ങിയിരുന്നെങ്കിൽ..)

അവളുടെ അടുത്തിരുന്ന ദമ്പതികൾക്ക് ഷോർണ്ണൂർ ആണിറങ്ങേണ്ടത് എന്ന് അതിവിദഗ്ദമായി ഞാൻ കണ്ടുപിടിച്ചു.
(എന്ന് വെച്ചാൽ അയാൾ ഫോണിൽ പറഞ്ഞതിനു നിർലജ്ജം ചെവികൊടുത്തെന്ന്)

കൂട്ടുകാരൻ:"അപ്പോ ഷോർണ്ണൂർ കഴിഞ്ഞാൽ.." അതും പറഞ്ഞ് അവൻ ഒരു അശ്ലീല ചിരി. (അവനും ഷോർണ്ണൂർ ഇറങ്ങേണ്ടവനാ.)

 അത് കഴിഞ്ഞ് ഞങ്ങൾ ആ പെണ്ണിന്റെയും പിന്നെ പറയാൻ പറ്റിയ മറ്റ് പെണ്ണുങ്ങളുടെയും ഒക്കെ കാര്യം പറഞ്ഞിരിക്കുമ്പോഴായിരുന്നു, തൊട്ടു മുമ്പിലെ സീറ്റിൽ ഇരുന്ന ഒരു സ്ത്രീ, എഴുന്നേറ്റ് തിരിഞ്ഞ് നിന്ന്, മറ്റേ പെണ്ണിനോട് പറഞ്ഞു:
"മോളെ, ആ വാട്ടർ ബോട്ടിൽ ഒന്നെടുത്തെ"

ഞങ്ങൾ രണ്ട് പേരും ചിന്തിച്ചത് ഒന്ന് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അവന്റെ നോട്ടം മതിയായിരുന്നു. :"അമ്മച്ചി കേട്ട് കാണുമോ, നമ്മൾ മോളെ കുറിച്ച് പറഞ്ഞത്?"

അവനായിരുന്നു അതിന് മറുപടി പറഞ്ഞത്:"ഹേയ്... നമ്മള്‍ വളരെ പതുക്കെ അല്ലേ സംസാരിച്ചത്."

അങ്ങനെ ഞാനും  ആശ്വസിച്ചു. പക്ഷെ, ആ ഒരു പേടി മതിയായിരുന്നു അവളെ പറ്റിയുള്ള സംസാരം  നിര്ത്താന്‍.

കൂടെയുള്ളവന്‍ എന്തൊക്കെയോ വിഷയങ്ങള്‍ പറയുന്നുണ്ടായിരുന്നു. അതൊക്കെ സാകൂതം  ശ്രദ്ധിക്കുമ്പോഴും എന്റെ കണ്ണുകള്‍ ഇടക്കിടെ അവളിലേക്ക് പോകുന്നുണ്ടായിരുന്നു. ("ഒറ്റനോട്ടത്തിലുണ്ടായ പ്രേമം" ഒന്നുമല്ല. ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മാത്രം)

കുറച്ച് കഴിഞ്ഞ് നോക്കിയപ്പോഴേക്കും അവള്‍ ഉറങ്ങിപ്പോയിരുന്നു. അപ്പോഴാണ് അവളുടെ കണ്‍പീലികള് ഞാന്‍ ശ്രദ്ധിച്ചത്. പഴയ ഛായാചിത്രങ്ങളിലെ നായികമാരെ പോലെ നീണ്ട് കറുത്ത്...

അവള്‍ സുന്ദരിയായിരുന്നു.

ഷോർണ്ണൂർ ജംഗ്ഷന്‍ 
ഷോർണ്ണൂർ എത്താറായപ്പോഴേക്കും  ഇത്തിരി തിരക്ക് കൂടിയത് പോലെ. കുറച്ചപ്പുറം നോക്കിയപ്പോഴാണ് കാര്യം  പിടികിട്ടിയത്. വേറെ എവിടെയും തിരക്ക് അത്രക്കൊന്നുമില്ല. കുറേ പേര്‍ ഇറങ്ങാന്‍ നിൽക്കുകയും  ചെയ്യുന്നു. എന്റെ ചുറ്റും  നിന്ന് തിരക്ക് കൂട്ടുന്നവരാണെങ്കിൽ എന്റെ പ്രായക്കാരും. ഇത്തിരി മാറി നിന്ന് തൊട്ടു മുമ്പില്‍ ഒരൊഴിഞ്ഞ സീറ്റ് കണ്ടുപിടിച്ച് ഞാനിരുന്നു. മൂന്ന് പേർക്കിരിക്കാവുന്ന സീറ്റില്‍ 'ആ കുട്ടി'യുടെ അമ്മ ജനലിനടുത്തേക്ക് നീങ്ങിയിരുന്നു. ഞാനൊരരിക് ചേർന്ന് ഇങ്ങേയറ്റത്തും. ഞങ്ങളുടെ ഇടയില്‍ ഒരാൾക്ക് കൂടി ഇരിക്കാവുന്ന ഒഴിവ്. 

ആയമ്മ എഴുന്നേറ്റ് തിരിഞ്ഞ് നിന്ന് മകളോട് പറഞ്ഞു:
"മോളെ, ഇവിടെ വന്നിരുന്നോ. ഇവിടെ സ്ഥലമുണ്ട്."

ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞ പോലായി:"മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി"

അവിടെ തിക്കി തിരക്കി കയറി ഇരുന്നവന്റെ കാര്യം  ആലോചിച്ച് ...ഹാഹാഹാ... പക്ഷെ അവള്‍ വരില്ല്ലല്ലോ. ഇനി വന്നു കളയുമോ? ഹേയ്.. വന്നാല്‍ തന്നെ അമ്മച്ചിക്ക് ഇത്തിരി ബുദ്ധിയൊക്കെ ഉണ്ടാവില്ലേ? അവള്‍ ജനലിനടുത്തിരിക്കുമായിരിക്കും, അമ്മച്ചി നടുവില്‍. ഹാ.. പോട്ടെ

(ഈ സമയത്തിനുള്ളില്‍ ഇത്രയും  ചിന്തിച്ച് കൂട്ടിയതിന് വല്ല അവാർഡും കൊടുക്കുന്നുണ്ടോ ആവോ?)

അവള്‍ എന്ത് കൊണ്ടോ ആ ക്ഷണം നിരസിച്ചു. ആയമ്മ പിന്നെ ഭർത്താവിനെ വിളിച്ച് ആ ഒഴിഞ്ഞ സ്ഥലത്ത് പ്രതിഷ്ഠിച്ചു. (ഓഹോ. അപ്പോ family മൊത്തം  ഉണ്ടായിരുന്നല്ലേ)
സന്തോഷം.

എന്‍. എന്‍. പിള്ളയുടെ ഏകാങ്ക നാടകങ്ങൾക്ക് പോലും  എന്റെ ഉറക്കത്തെ തോൽപ്പിക്കാനായില്ല. പുസ്തകം മടക്കി ഒരു ചാരത്ത് വെച്ച് ഉറങ്ങി ഞാന്‍.
...
ഇടക്കെപ്പോഴോ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ ആ "വിവാദ" സീറ്റിലേക്ക് നോക്കി. പാവം കുട്ടി. അവൾക്ക് ശരിക്കൊന്നിരിക്കാന്‍ പോലും  ഉള്ള സ്ഥലം ഇല്ലാതെയായിരിക്കുന്നു.

കോഴിക്കോട്
Station എത്താറായപ്പോഴേക്കും  വണ്ടി ഏതാണ്ട് കാലിയായിരുന്നു. ആ കുടുംബവും  ഇവിടെ ഇറങ്ങും. ഞാന്‍ നീങ്ങി ജനലിനടുത്ത് ചെന്നിരുന്നു. എന്നിട്ട് ജനൽകമ്പിയിൽ തല വെച്ച് വീണ്ടും  ഉറങ്ങാന്‍ കിടന്നു. 

പതിവിന് വിപരീതമായി അന്ന് കോഴിക്കോട്ട് നിന്നും  കുറേ ആളുകളുണ്ടായിരുന്നു. ക്ഷണനേരം  കൊണ്ട് എന്റെ അടുത്തുള്ള സീറ്റുകളെല്ലാം  നിറഞ്ഞു. ഏതോ കല്ല്യാണം  കഴിഞ്ഞു വന്ന ആളുകളായിരിക്കും. കൂടുതലും  സ്ത്രീകള്‍. എന്റെ അടുത്തിരുന്നത് ഒരു മദ്ധ്യവയസ്കയായിരുന്നു. അവരുടെ മടിയില്‍ ഒരു കൊച്ചുപെണ്കുട്ടി. 4-5 വയസ്സ്. പളാ പളാ മിന്നുന്ന ഒരുടുപ്പിട്ട ഒരു സുന്ദരിക്കുട്ടി. ഞാന്‍ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവള്‍ മുഖം  തിരിച്ചു. അവള്‍ വീണ്ടും നോക്കിയപ്പോള്‍ ഞാന്‍ ഒന്നൂടെ ചിരിച്ചു. അവള്‍ നാണത്തോടെയായിരുന്നു, ഇത്തവണ തിരിഞ്ഞ് നോക്കിയത്. മൂന്നാമത് നോക്കിയപ്പോഴായിരുന്നു, അവള്‍ മറുപടിയായി ഒരു ചിരി സമ്മാനിച്ചത്. 

എന്ത് കൊണ്ടോ ഒരു സന്തോഷം  തോന്നി. ഒരാശ്വാസം.

ഈ കുട്ടികളുടെ ഒരു കാര്യം. അവരുടെ ചിരി ഞങ്ങള്‍ ആസ്വദിച്ച് തീരും മുമ്പേ അവര്‍ വളര്ന്ന് കൈയ്യെത്താദൂരത്തെത്തിക്കാണും.

(ഇതും അപ്പോള്‍ ചിന്തിച്ചിരുന്നതല്ല. അപ്പോ ചിന്തിച്ചത്

കണ്ണൂരെത്താന്‍ ഇനി ഒന്നര മണിക്കൂരും കൂടി. നല്ല കാറ്റ്. ഒരുറക്കം കൂടിയാവാം  അല്ലേ? എന്താ?)

32 അഭിപ്രായങ്ങൾ:

 1. കണ്ണൂരെത്താന്‍ ഇനി ഒന്നര മണിക്കൂരും കൂടി. നല്ല കാറ്റ്. ഒരുറക്കം കൂടിയാവാം അല്ലേ? എന്താ?

  മറുപടിഇല്ലാതാക്കൂ
 2. ഉറങ്ങിക്കോ..... പക്ഷെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ ആയിരിക്കുമല്ലോ... അതിനിടയിലും സ്റ്റേഷന്‍ ഉണ്ടല്ലോ... ആരെങ്കിലും കയറുമായിരിക്കും... ഞാന്‍ പയ്യന്നൂര്‍ വരെ ഉണ്ട്... ട്ടാ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. :)
   വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

   പയ്യന്നൂർ ആണല്ലേ? എനിക്കൊരു അളിയനുണ്ട് പയ്യന്നൂർ നിന്നും.

   ഇല്ലാതാക്കൂ
 3. ഉറങ്ങുന്നതാ ബുദ്ധി. അല്ലെങ്കിലും വല്ല ഹോർമോൺ പ്രശ്നവും ഉണ്ടായാൽ (പെൺകുട്ടികളുടെ തന്തമാർക്കും, ചേട്ടന്മാർക്കും) നിലം തൊടാതെ അടിവീഴും. സ്വപ്നത്തിലായാൽ ആ പ്രശ്നമില്ലല്ലോ.

  അവസാനിപ്പിച കാര്യത്തിൽ മുകളിൽ എഴുതിയ എല്ലാം നഷ്ടമായി എന്നൊരു തോന്നൽ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈയുപദേശം ഞാനോർമ്മിച്ചോളാം....:)

   എന്ത് കൊണ്ടോ ഈയൊരു അവസാനം ആണ് എന്റെ മനസ്സിൽ വന്നത്. ഇപ്പോഴും വേറെ ഒരു അന്ത്യം എനിക്കു ചിന്തിക്കാൻ പറ്റുന്നില്ല. നാളെ ചിലപ്പോ മെച്ചപ്പെട്ട ഒരു ending കിട്ടുമായിരിക്കും. അപ്പോൾ തിരുത്താൻ തയ്യാറായി, എന്റെ എഴുത്തായുധങ്ങൾ സദാ ഒരുങ്ങിയിർക്കുകയാണ്. ഒരുപാട് നന്ദിയുണ്ട്..

   ഇല്ലാതാക്കൂ
 4. ഒരു തീവണ്ടി യാത്ര ഫീല്‍ ചെയ്തു ട്ടോ.. ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 5. വായനോട്ടം ആരോഗ്യത്തിനു ഹാനികരമാകാത്ത വിധത്തില്‍ ,ഒരു ചെറിയ പഞ്ച് കൂടെയുണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ ആയേനെ ,,,,,

  മറുപടിഇല്ലാതാക്കൂ
 6. വലിയ കാര്യങ്ങള്‍ ഒന്നും തന്നെയില്ലായെങ്കിലും രസമുള്ള ആഖ്യാനം...
  എഴുത്തുകാരന്റെ കഴിവു വെളിവാകുന്നുണ്ട്...
  കാര്യമാത്ര പ്രസക്തമായ സംഗതികള്‍ എടുത്തെഴുതാന്‍ ശ്രമിക്കൂ...
  ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി. വായിച്ചതിനും കമന്റിനും. സന്തോഷം തോന്നി. ശ്രമിക്കാം നല്ല വിഷയങ്ങൾ എടുത്തെഴുതാൻ

   ഇല്ലാതാക്കൂ
 7. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. അവതരണരീതി മനോഹരമായി.നല്ല ശൈലിയും.അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 9. നന്നായി പറഞ്ഞു സംഭവങ്ങളെല്ലാം. വല്ല ഹോർമോൺ പ്രശ്നങ്ങളും ആ പെണ്ണിന്റെ തന്തയ്ക്കോ തള്ളക്കോ ഉണ്ടായാൽ നിന്റെ ഹോർമോൺ പ്രശ്നം ഒന്നടങ്ങന്യെനെ. അല്ലേ ? എന്തായാലും യാത്രാ വിശേഷം കൊള്ളാം, ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അപ്പോ പിന്നെ ഈ കഥ ഒരു ട്രാജഡി ആയി പറയേണ്ടി വന്നേനെ...ഭാഗ്യം :)

   ഇല്ലാതാക്കൂ
 10. അതെ.... ഇത്തരം സംഭവങ്ങള്‍ക്ക് തന്നെയാണ് വായിനോക്കിത്തരങ്ങള്‍ എന്ന് പറയുന്നത് ...
  അതിനു ഈ വിദ്വാന്മാര്‍ എടുക്കുന്ന പണികളും രസം ഉള്ളതാണ് ..
  ജീവിതത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ ഒരു പരിധി വരെ എല്ലാരും
  ചെയ്യുന്നത് ആണ് ഇത് ... പക്ഷേ എന്തും അളവിലായാല്‍ കൊള്ളാം ..
  അതിര് കടന്നാല്‍ ആഭാസത്തരം ആകും ... അതിലും ഭേദം ചാരിയിരുന്നു ഉറങ്ങുന്നത് തന്നെയാണ് .
  ഈ വായി നോക്കിത്തരം നന്നായി പറഞ്ഞു ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി...വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

   ഇല്ലാതാക്കൂ
 11. വായിക്കാന്‍ ഒരു രസം ഉണ്ടാരുന്നു. എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചു.. ഹും. അവന്റ്റെ ഒരു ഉറക്കം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹഹ... എന്ത് ചെയ്യാനാ? ഉറങ്ങി പോയി. ക്ഷമിച്ചു കള..
   നന്ദി

   ഇല്ലാതാക്കൂ
 12. കൊള്ളാം. വായ്നോട്ടം അതിരു കടക്കാഞ്ഞാല്‍ മതി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹേയ്... നമ്മുക്ക് നമ്മുടെ തടി നോക്കണ്ടേ?
   വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

   ഇല്ലാതാക്കൂ
 13. സംഗതി ഒക്കെ ഉഷാറായി എനിക്കിഷ്ട്ടായി പക്ഷെ ബ്ലോഗ്‌ ബാക്ക് ഗ്രൌണ്ട് കാണാന്‍ രസമുണ്ട് പക്ഷെ വായനക്ക് ഒരു സുഖം കിട്ടുന്നില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി... അഭിപ്രായങ്ങള്ക്കും നിര്ദ്ദേശങ്ങള്ക്കും

   ഇല്ലാതാക്കൂ
 14. ചെറുവത്തൂര് വരെ ഞാനും ഉണ്ട്ട്ടോ .....നന്നായിടുണ്ട് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

   ഇല്ലാതാക്കൂ
 15. കൊള്ളാം ഒരു കിടിലന്‍ ചെരക്കിരിക്കുന്നു എന്ന് തന്നെയായിരിക്കും നമ്മളെ പോലുള്ള ആണുങ്ങള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്‌ടാവുക.. അത്‌ പറയാനെന്താ ഇത്ര മടി. ഹ ഹ ഹ അനുഭവ കഥയായതിനാല്‍ തുടക്കം മുതല്‍ രസത്തോടെ വായിച്ച്‌ തീര്‍ത്തു.. അവളുടെ കക്ഷം കണ്‌ടപ്പോഴേക്ക്‌ ഹോറ്‍മോണ്‍ വ്യതിയാനം സംഭവിച്ചിട്ടുണ്‌ടേല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുന്നത്‌ നല്ലതാണ്‌. ഇക്കണക്കിന്‌ വേറെ ഏതെങ്കിലും ഭാഗം കണ്‌ടിരുന്നേല്‍.. എന്താകും ഹോറ്‍മോണുകളുടെ പരിണാമം എന്നാലോചിച്ച്‌ ഞാന്‍ അന്തം വിടുന്നു. ആശംസകള്‍ കൂട്ടുകാരാ...

  മറുപടിഇല്ലാതാക്കൂ
 16. ഞാന്‍ കുറച്ച് അധികം പ്രതീക്ഷിച്ചു, സാരമില്ല. എന്തായാലും ഉറങ്ങിക്കോ....

  മറുപടിഇല്ലാതാക്കൂ
 17. :)
  വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

  പയ്യന്നൂർ ആണല്ലേ? എനിക്കൊരു അളിയനുണ്ട് പയ്യന്നൂർ നിന്നും.

  മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...