Google+

2012, മാർച്ച് 24, ശനിയാഴ്‌ച

കാഴ്ച

(ഇതൊരു സ്വതന്ത്ര വിവർത്തനമാണ്. ഇതിന്റെ ഒറിജിനൽ പോസ്റ്റ് ആംഗലേയഭാഷയിൽ ഇവിടെ ലഭ്യമാണ്. ഇതെഴുതിയത് ശ്രീ:Ayub Khan. സമയം കിട്ടുന്നവർ അതു കൂടി വായിക്കാൻ അപേക്ഷിക്കുന്നു.

This is an independent translation of the post by Mr. Ayub Khan. The original post in English can be read by clicking here. Please read the original post too.)




ഓഫീസിലിരുന്നപ്പോൾ തോന്നി. ഒരു ലീവെടുത്ത് കളയാം. ഓഫീസിൽ എത്തിയതേ ഉള്ളൂ. ജോലികൾ ഒരുപാട് ഉണ്ടെന്ന് കണ്ടപ്പോഴേക്കും ഉണ്ടായത് ഒരു തല വേദനയാണ്. "തല പൊട്ടിത്തെറിക്കും പോലെ" എന്നൊക്കെ പറയുമ്പോലെ. അപ്പോഴാണ് ലീവെടുക്കാമെന്നൊരു ഉൾവിളി.

ഇവിടെ ചേർന്ന് അധികം ഒന്നും  ആയില്ല. അത് കൊണ്ടാ ഇത്രയും കാലം ചോദിക്കാൻ ഒരു മടി ഉണ്ടായിരുന്നത്. Permission Letter എഴുതുമ്പോൾ ഇതായിരുന്നു ചിന്ത: കിട്ടുമോ? തരാതിരിക്കുമോ?

ഇനിയിപ്പോ കിട്ടിയില്ലെങ്കിലും അങ്ങെടുത്തേക്കാം. വീട്ടിൽ പോയി ഒന്നു കിടന്നേക്കണം. അത്ര തന്നെ.

Accounts Manager ടെ കയ്യിൽ ആ permission letter  വിറക്കുന്നുണ്ടായിരുന്നു. മുകളിൽ കറങ്ങുന്ന fan കാരണം. അയാൾ ആ കത്തിൽ നിന്നും എന്തോ ചുഴിഞ്ഞെടുക്കുന്ന തരത്തിലായിരുന്നു നോക്കിയത്. വായിച്ച് അതിന്റെ അവസാനം എത്തിയപ്പോൾ ആ കടലാസ് അയാൾ മേശപ്പുറത്ത് paperweight-ന്റെ അടിയിലേക്ക് തള്ളി. രണ്ട് കൈ കൊണ്ടും അയാളുടെ കണ്ണട ശരിയാക്കി, സംസാരിച്ച് തുടങ്ങി. എന്തൊക്കെയോ ചില ഉപദേശങ്ങളും, നിർദ്ദേശങ്ങളും. അത് തന്നെ എന്തെങ്കിലും പറയണ്ടേ എന്ന് വെച്ച് പറയുമ്പോലെ. അത് ഇനിയും നീണ്ട് പോകല്ലേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാനും...

അയാളുടെ ക്യാബിനിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ലക്ഷ്യം സുനിശ്ചിതമായിരുന്നു: വീട്. അവിടേക്കുള്ള വഴി, ഇത്ര വെളിച്ചത്തിൽ കാണുന്നത് കുറെ കാലത്തിനിടക്ക് ആദ്യമായാണ്. അയാൾക്ക് ജോലിയായിരുന്നു എല്ലാം. ചുറ്റുമുള്ള മനുഷ്യരെക്കാൾ അയാൾ തന്റെ ശമ്പളത്തെ സ്നേഹിച്ചു. അയാളുടെ സ്വപ്നങ്ങൾ വളർത്താൻ അവ മാത്രമായിരുന്നു അവനു കൂട്ട്.....

ഒരു ഒറ്റ നില വാടക വീട്. അവിടെയാണയാളുടെ താമസം. അച്ഛൻ രാവിലെ തന്നെ ജോലിക്കു പോകുന്നത് കൊണ്ട് അയാൾക്കുറപ്പായിരുന്നു, അവിടെ അമ്മ മാത്രമേ കാണുകയുള്ളൂ. അത്രയും സന്തോഷം. ശാന്തം.

വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കയറിയപ്പോൾ അമ്മയെ കണ്ടില്ല. വിളിച്ചപ്പോൾ അടുക്കളയിൽ നിന്ന് അമ്മ വന്നു. അൽഭുതമായിരുന്നു അമ്മയുടെ മുഖത്ത്. ഇതെന്താപ്പോ? ആദ്യായിട്ട് കാണുന്ന പോലെ. "ഒരു ചെറിയ തലവേദന" എന്നും പറഞ്ഞ് അയാൾ കട്ടിൽ ലക്ഷ്യമാക്കി നടന്നു. പിന്നിൽ നിന്നും അമ്മ എന്തോ വിളിച്ച് പറഞ്ഞു. ആരൊക്കെയോ വന്നെന്നോ മറ്റോ. അതൊന്നും കേൾക്കാൻ നില്ക്കാതെ...

കിടന്നപ്പോഴാണെങ്കിൽ ഉറക്കവും വരുന്നില്ല. ഇടത്തും വലത്തും തിരിഞ്ഞ് കിടന്നത് മിച്ചം. ജോലിയെക്കുറിച്ച് തന്നെയായിരുന്നു അയാൾ അപ്പോഴും ചിന്തിച്ചത്. ചിന്തകൾ ചില നേരത്ത് ഭീതിദം ആയി മാറുന്നതയാൾ അറിഞ്ഞു. എത്ര തന്നെ അയാൾ ആ ചിന്തകളെ കുടഞ്ഞ് കളയുന്നുവോ, അത്രയും വേഗം അതയാളെ മൂടിക്കൊണ്ടിരുന്നു. ഒന്നുറങ്ങാൻ പറ്റിയിരുന്നെങ്കിൽ...

ഏതോ ദു:സ്വപ്നത്തിൽ നിന്നെന്ന പോലെ അയാൾ ഞെട്ടിയെണീറ്റു. ഞാൻ എത്ര നേരം ഉറങ്ങി? വെളിച്ചം കടക്കാതിരിക്കാൻ അയാൾ ജനലൊക്കെ അടച്ചിരുന്നു. എന്നിട്ടും അരിച്ച് വന്ന വെളിച്ചത്തിൽ നിന്ന് അയാൾ ഊഹിച്ചു അധിക നേരം ഒന്നും അയാൾ ഉറങ്ങിയില്ലെന്ന്.
Girl Combing Her Hair (1909)
William McGregor Paxton,(1869- 1941)
ആ മുറിയിൽ വെറെ ആരോ ഉണ്ടെന്നയാൾക്ക് തോന്നി. അയാൾ മെല്ലെ ചുറ്റും നോക്കിയപ്പോഴാണ് കണ്ടത്. കട്ടിലിന്റെ എതിർ വശത്ത് ഉള്ള dressing table-ന്റെ കണ്ണാടിയുടെ മുന്നിൽ ഒരു പെണ്ണ്, വെളിച്ചമില്ലാത്തത് കൊണ്ടയാൾ കണ്ണിറുക്കി പിടിച്ചു നോക്കി. അതെ, പെണ്ണ് തന്നെ. ആരാ? അവളെന്താ ഇവിടെ? ഇതെന്റെ മുറിയല്ലേ?

അവൾ മുടി ചീകുകയായിരുന്നു. അതിൽ നിന്ന് ഇറ്റിറ്റായി വെള്ളം വീഴുന്നുണ്ടായിരുന്നു. കണ്ണാടിയിൽ അവളുടെ പ്രതിഭിംബം അയാൾ കണ്ടു.

അവൾ അറിയുന്നുണ്ടോ ഒരു പുരുഷൻ അവളെ നോക്കുന്നുണ്ടെന്ന്? ഇല്ലായിരിക്കും. ചിലപ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിച്ച് കാണും. ഇല്ലെങ്കിൽ ഞാൻ ഇവിടുള്ള കാര്യം അവൾ അറിഞ്ഞ് കാണില്ല. ഇവളായിരിക്കാം അമ്മ പറഞ്ഞ അതിഥി.

അന്നേരം അവനു ഭാരം ഇല്ലാത്തത് പോലെ അവനു തോന്നിത്തുടങ്ങി. ഹൃദയമിടിപ്പിന് ശക്തിയേറി. അവൻ കണ്ണടച്ച് കിടന്നു. എന്തായാലും അവൾ അറിയണ്ട. ഇതൊരു രഹസ്യമായിരിക്കട്ടെ...

അയാളുടെ തലവേദന എങ്ങോ പൊയ്മറഞ്ഞിരുന്നു. അയാളുടെ മനസ്സിൽ വെളിച്ചം പടരുന്നതയാൾ അറിഞ്ഞു. ചുണ്ടിൽ പുഞ്ചിരിയും.

5 അഭിപ്രായങ്ങൾ:

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...