Google+

2012, ജൂൺ 21, വ്യാഴാഴ്‌ച

മാര്‍ഗം, ലക്ഷ്യം - ഒരു ഫ്രാഡ് വര്‍ത്താനം

നമ്മള്‍ കേട്ട് വളര്‍ന്ന കഥകള്‍ക്കൊക്കെയും ഒരേ രുചിയും മണവുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നിരുന്നു.(അന്നെന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്: Welcome to adulthood)
സ്വപ്നം കാണുന്നവര്‍ തങ്ങളുടെ സ്വപ്നസാക്ഷാത്കാരം കൈവരിക്കുന്നതും അതില്‍ അദ്ദേഹത്തിന്റെ സല്‍സ്വഭാവത്തിനും കഠിനപ്രയത്നത്തിനും ഉള്ള പങ്കും മറ്റുമാണല്ലോ ചര്‍ച്ച ചെയ്തിരുന്നത്. ഇതൊക്കെ നമ്മളെ വെറും ഉണ്ണാക്കന്മാരാക്കുന്ന type ഉഡായിപ്പ് നമ്പരുകളായിരുന്നെന്ന് വളരെ വൈകി മനസ്സിലാക്കിയ സത്യങ്ങളായിരുന്നു.(ഇതില്‍ ഭൂര്‍ഷ്വാസികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും പന്ക് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ)

എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു. പഠിച്ച് ജോലി വാങ്ങുക. കുറെ സമ്പാദിക്കുക. എന്നിട്ട് എല്ലാം ഒരു ദിവസം ഇട്ടെറിഞ്ഞ് ഒരു സുപ്രഭാതത്തില്‍ full-time എഴുത്തുകാരനാവുക. ഗഹനമായ വാക്കുകള്‍ കൊണ്ടും അനന്തമായ അറിവ് കൊണ്ടും ജനങ്ങളുടെ ആരാധനാപാത്രമാവുക. എന്നിട്ട് സര്‍ക്കാര്‍ ബഹുമതികളോടെ കുഴിയിലേക്കുള്ള പോക്കും. ആഹാ! രോമകൂപങ്ങളേ! അടങ്ങൂ!!

ഇന്നിപ്പൊ പകല്‍ എഴുന്നേറ്റാല്‍ തന്നെ ഒരു യുദ്ധം ജയിച്ച മാതിരിയാ. ഉറക്കത്തിലൊന്നും മൂപ്പര് ഫ്യൂസ് വലിച്ചില്ലല്ലോ. രാത്രി ഉറങ്ങാന്‍ പോകുമ്പോളും. പിന്നെയുള്ളത് ഉറക്കം. അവിടെയാണ് ഞാന്‍ ഒരു പക്ഷേ "ജീവിക്കുന്നത്". 'ജീവിതം സാഹസികമാകാന്‍ ഒരു പാട് അവസരങ്ങളുണ്ടാകാം. പക്ഷേ ഞാനതിന് എന്റെ ഭാവനയെ കൂട്ടു പിടിക്കുന്നു.'*

സ്വപ്നങ്ങള്‍ ഒരു പക്ഷേ പൂര്‍ത്തീകരിക്കപ്പെട്ടേക്കാം. ഒരു പക്ഷേ അതിന് മുന്നേ ജീവിതവും. എന്നെ സംബന്ധിച്ചിടത്തോളം, അവയാണ് എന്നെ ഓടാന്‍ പ്രേരിപ്പിക്കുന്നത്. നീന്തുന്നവന്‍ കരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത് പോലെ. ആ! ഓരോരോ പ്‌‌രാന്തന്‍ ന്യായങ്ങള്. ആരോടെന്കിലും പറയാന്‍ നോക്കിയിരിക്കുകയായിരുന്നു. നിങ്ങളെ കണ്ടപ്പോ നിങ്ങളോട് പറഞ്ഞ്. അപ്പോ ശെരിയെന്നാ. പിന്നെക്കാണാം.


*Life gives me enough chances to be adventurous. But I'd rather depend upon my imagination to feel awesome

2 അഭിപ്രായങ്ങൾ:

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...