"നീതി, ന്യായം" എന്ന് മുറവിളി കൂട്ടുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് ഒരു മഹാത്മാവ് ഇറങ്ങിവന്നു.
"എന്താണ് നിങ്ങൾക്ക് വേണ്ടത്?"
അവർ മുരണ്ടു: "നീതി, ന്യായം"
"ശരി! നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"
ആദ്യത്തെ കല്ല് വീഴാൻ മാത്രമേ താമസമുണ്ടായുള്ളൂ. അതെറിഞ്ഞവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു: "ഇവൻ കുറ്റക്കാരിയെ രക്ഷപെടുത്തുന്നവൻ! ഇവൻ പാപമോചനം ഉപദേശിക്കാൻ വന്നവൻ!"
കല്ലുകളെറിഞ്ഞ് ജനങ്ങൾ പിരിഞ്ഞ് പോകുമ്പോൾ, മഹാത്മാവ് കരഞ്ഞ് കൊണ്ട് ആകാശത്തേക്ക് നോക്കി മുറുമുറുത്തു: "ഇവർക്ക് നീ മാപ്പാക്കി കൊടുക്കണേ! ഇവർക്ക് പാപം എന്താണെന്ന് പോലും അറിയില്ലല്ലോ!!"
ഗുണപാഠം: ഗുണപാഠകഥകൾ സമൂഹത്തിന് ഫലിതങ്ങൾ മാത്രമാണ്.

![]() |
Source: The Independent |