Google+

2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

നീതിപീഠം

"നീതി, ന്യായം" എന്ന് മുറവിളി കൂട്ടുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് ഒരു മഹാത്മാവ് ഇറങ്ങിവന്നു. 

"എന്താണ് നിങ്ങൾക്ക് വേണ്ടത്?"

അവർ മുരണ്ടു: "നീതി, ന്യായം"

"ശരി! നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"

ആദ്യത്തെ കല്ല് വീഴാൻ മാത്രമേ താമസമുണ്ടായുള്ളൂ. അതെറിഞ്ഞവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു: "ഇവൻ കുറ്റക്കാരിയെ രക്ഷപെടുത്തുന്നവൻ! ഇവൻ പാപമോചനം ഉപദേശിക്കാൻ വന്നവൻ!"

കല്ലുകളെറിഞ്ഞ് ജനങ്ങൾ പിരിഞ്ഞ് പോകുമ്പോൾ, മഹാത്മാവ് കരഞ്ഞ് കൊണ്ട് ആകാശത്തേക്ക് നോക്കി മുറുമുറുത്തു: "ഇവർക്ക് നീ മാപ്പാക്കി കൊടുക്കണേ! ഇവർക്ക് പാപം എന്താണെന്ന് പോലും അറിയില്ലല്ലോ!!"

ഗുണപാഠം: ഗുണപാഠകഥകൾ സമൂഹത്തിന് ഫലിതങ്ങൾ മാത്രമാണ്.
Source: The Independent

6 അഭിപ്രായങ്ങൾ:

  1. ഗുണപാഠകഥകള്‍ വെറും കഥകള്‍ മാത്രമാണെന്നും പറയാം

    മറുപടിഇല്ലാതാക്കൂ
  2. ..@srus..ഇരുമ്പുഴി2013, സെപ്റ്റംബർ 15 5:32 PM

    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ..............

    മറുപടിഇല്ലാതാക്കൂ
  3. സത്യം.. ഫലിതങ്ങള്‍ തന്നെ...

    മറുപടിഇല്ലാതാക്കൂ
  4. കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ. അവരെ പറഞ്ഞ് പറ്റിക്കാനൊക്കെ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. അങ്ങനെയെങ്കിൽ ആരെറിയുന്നു ഈ കല്ലുകൾ?


    നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. ഗുണപാഠ കഥകൽ ചെറിയ മയക്കു മരുന്നാണ്...

    മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...