Google+

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

പച്ച

വായിച്ച് തുടങ്ങുന്നതിന് മുമ്പ്:
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. (വിശുദ്ധ ഖുര്‍ആന്‍ 25:63)
വിഡ്ഡികള്‍ക്ക് പ്രസംഗിക്കാന്‍ പീഠം കൊടുത്ത പോലെയാണ് ഫേയ്സ്ബുക്കിലെ ചില പ്രൊഫൈലുകള്‍. വസ്തുതക്ക് നിരക്കാത്ത എന്തെന്കിലും വിളിച്ച് പറഞ്ഞ് കയ്യടി വാങ്ങുന്ന കൊറെയെണ്ണം. ഇനി താന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്ന് ആരെന്കിലും ബോധിപ്പിക്കാന്‍ ശ്രമിച്ചാലോ, പിന്നെ feelings ആയി. ദേഷ്യം ആയി. കൊഞ്ഞനം കുത്തലായി.

Free Thinkers എന്ന ഒരു ഗ്രൂപ്പ് കണ്ടു. അതിലൊരു പോസ്റ്റ്. മതം തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ്. എന്നിട്ടൊരു ഗമണ്ടന്‍ കണക്കും: ഈ വളര്‍ച്ചാ നിരക്കില്‍ പോയാല്‍ മുസ്ലീംകള്‍ ഭൂരിപക്ഷം ആകും. അതിന് ശേഷം ഉള്ള കമന്റാണ് എന്നെ ശരിക്ക് വിഷമിപ്പിച്ചത്. "അങ്ങനെ ഭൂരിപക്ഷം ആകുന്നത് കൊണ്ടാണത്രേ, കേരളത്തെ ഇപ്പോഴേ പച്ച പുതപ്പിച്ച് തുടങ്ങിയതെന്ന്"

എന്റെ പൊന്നു ചങ്ങായിമാരെ! പടച്ചോനാണേ! ഞമ്മക്ക് പച്ച മാണ്ട! പടച്ചോന്‍ പറഞ്ഞിട്ടില്ല. റസൂലും പറഞ്ഞിട്ടില്ല, ഇങ്ങനെ ഒരു പച്ചന്റെ കാര്യം. റസൂലിന് പിരിശപ്പെട്ട നിറം വെള്ളയാണ് പോലും. പിന്നെ ഏത് പച്ചന്റെ കാര്യാ ചങ്ങായി ഇയ്യ് പറഞ്ഞേ? അല്ലെന്കിലും  ഇങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം. മതവിശ്വാസികളുടെ ഭൂരിപക്ഷം ഒരു ജനാധിപത്യസമൂഹത്തില്‍ ഇമ്മിണി വല്ല്യ കാര്യമെന്ന് വിശ്വസിക്കുന്ന ഒരു "സ്വതന്ത്രചിന്തകന്‍" ആണല്ലൊ?

അപ്പോ സ്വതന്ത്രചിന്ത തെറ്റാണോ? അല്ല ചങ്ങായി. പക്ഷെ അറിവിന്റെ ഒരു പിന്‍ബലവുമില്ലാതെ, കാറ്റില്‍ പാറ്റി വിടുന്ന പോലെ വിടുന്ന ചിന്തകള്‍ നല്ലതാണെന്ന് ഞാന്‍ പറയില്ല.

മുസ്ലീമുകള്‍ കൂടുന്നതിന് നിങ്ങള്‍ പേടിയുണ്ടോ? എന്തിന്? ഇത് അത്ര വല്ല്യ ഒരു ഗൂഢാലോചന ആണെന്ന് തോന്നുന്നുണ്ടോ? ഇത് കല്ല്യാണം കഴിക്കുന്ന എല്ലാവര്‍ക്കും വരുന്ന ഒരു അറിയിപ്പാണോ? അങ്ങനെ ഒരു അറിയിപ്പിനെ കുറിച്ച് ഞാന്‍ എന്റെ കുടുംബത്തിലെ എല്ലാരോടും ചോദിച്ച് നോക്കി. അവര്‍ക്കാര്‍ക്കും അങ്ങനെ ഒരു നോട്ടീസ് കിട്ടിയില്ല. നമ്മുടെയൊക്കെ വീട്ടില്‍ മക്കളെ നോക്കിക്കാണുന്നത് ഒരു ഐശ്വര്യമായിട്ടാണ്. ഒരു രാഷ്ട്രീയ ഗൂഡാലോചന മക്കളെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെടുത്തുന്ന താന്കളോട് എനിക്കൊന്നും തോന്നുന്നില്ല. താന്കളുടെ സന്തതികള്‍... അവരെ എങ്ങനെ നിങ്ങള്‍ നോക്കിക്കാണും?

അതിനുള്ള മറുപടി കേട്ടപ്പോഴായിരുന്നു, സത്യത്തില്‍ ഞാന്‍ ലജ്ജിച്ചത്: ഹിന്ദുക്കളും കൃസ്ത്യാനികളും "impotent bastards" ആയത് മുസ്ലീംകളുടെ തെറ്റാണോ?

കൊടുകൈ! നീ ഇസ്ലാമിന്റെ പേര് തറയില്‍ വലിച്ച് നടന്നു. ഇനിയും വിളിക്കൂ അവരുടെ തന്തയ്ക്കും തള്ളയ്ക്കും. ജനങ്ങള്‍ ഈ മഹത്തായ ഉദ്ധരണിയെ ഇസ്ലാമികസംസ്കാരമായി ഉയര്‍ത്തിക്കാണിക്കട്ടെ! അവര്‍ മുസ്ലീംകളെ അവജ്ഞയോടെ നോക്കട്ടെ!

മുഹമ്മദ് നബിക്ക് സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍ വായിച്ച് നോക്കുക. അവയോരോന്നിനോടും മുഹമ്മദ് നബിയോടുള്ള പെരുമാറ്റം വായിച്ചറിയുക. ഖുര്‍ആന്‍ വായിച്ച് പഠിക്ക്.

കുറിപ്പ്: അബ്രഹത് ചക്രവര്‍ത്തി, ക‌‌അബ പൊളിക്കാന്‍ വന്ന കഥ കേട്ടിട്ടുണ്ടോ? പോകുന്ന വഴിക്ക് അബ്ദുല്‍ മുത്തലിബിന്റെ കുറെ ഒട്ടകങ്ങളെ പിടിച്ച് കെട്ടി. മൂപ്പര് നൈസായിട്ട് ചെന്ന് മുട്ടി നോക്കി. അപ്പോ അബ്രഹത്ത് ചോദിച്ചു: "നിങ്ങളുടെ ദേവാലയം പൊളിക്കാന്‍ വേണ്ടിയാണ് ഞാനീ സൈന്യം കൊണ്ട് വരുന്നത്. എന്നിട്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഒട്ടകമാണോ വലുത്?"

"ഒട്ടകങ്ങള്‍ എന്റേതാണ്. അത് കൊണ്ട് ഞാന്‍ വന്നു. ദേവാലയം ദൈവത്തിന്റെയും." പിന്നെ ഉണ്ടായ ചരിത്രം : വിശുദ്ധ ഖുര്‍ആന്‍ 105:1-5

പ്രവാചകന്‍ ജനിക്കുന്നതിന് മുമ്പ് പ്രവാചകന്റെ പിതാമഹന്‍ കാണിച്ച ധൈര്യവും ദൈവവിശ്വാസവും  പോലും പ്രവാചകന്റെ അനുയായികള്‍ക്ക് കാണിക്കാന്‍ പറ്റാതായോ? "ദൈവത്തിന്റെ മതം" സംരക്ഷിക്കുന്ന ഗുണ്ടകളാകണോ നമ്മള്‍?

നിങ്ങളുടെ മേല്‍‌ സമാധാനം ഉണ്ടാവട്ടെ!!

12 അഭിപ്രായങ്ങൾ:

  1. Indeed a Good post dear. വായന മരിക്കുന്നതിന്റെയും കേട്ട് കേള്‍വികള്‍ മാത്രം പ്രചരിപ്പിക്കുന്നതിന്റെയും ഫലമായാണ് ഇന്ന് പലര്‍ക്കും വകതിരിവില്ലാതെ ആകുന്നത്. എന്നെങ്കിലും ഇതിനൊക്കെ അറുതി വരും എന്ന് കരുതി സമാധാനിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവര്ക്കും നന്മയും സമാധാനവും ഉണ്ടാക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. Superb Post..!!
    "മുഹമ്മദ് നബിക്ക് സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍ വായിച്ച് നോക്കുക.
    അവയോരോന്നിനോടും മുഹമ്മദ് നബിയോടുള്ള പെരുമാറ്റം വായിച്ചറിയുക. ഖുര്‍ആന്‍
    വായിച്ച് പഠിക്ക്. " the exact reply I wish to give those "sensitive" muslims who are so "worried" about an English movie about Muhammed (SAW).. Allahuvinu avante dheenum, vedha grandhavum samrakshikkaan kazhiyumennu, innum bhooribhaagam muslimkal thiricharinjitilla..

    മറുപടിഇല്ലാതാക്കൂ
  4. പലര്‍ക്കും ഇന്നൊരു മഞ്ഞ കണ്ണടയുണ്ട് അതങ്ങ് തല്ലിപൊട്ടിച്ചാല്‍ ഒരു സമാധാനമുണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  5. Superb Post..!!
    "മുഹമ്മദ് നബിക്ക് സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍ വായിച്ച് നോക്കുക.
    അവയോരോന്നിനോടും മുഹമ്മദ് നബിയോടുള്ള പെരുമാറ്റം വായിച്ചറിയുക. ഖുര്‍ആന്‍
    വായിച്ച്
    പഠിക്ക്. " the exact reply I wish to give those "sensitive" muslims
    who are so "worried" about an English movie on Muhammed (SAW)..
    Allahuvinu avante dheenum, vedha grandhavum samrakshikkaan kazhiyumennu,
    innum bhooribhaagam muslimkal thiricharinjitilla..

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യത്വം എന്നതിന് വിലയില്ലാതെ വികാരങ്ങള്‍ നയിക്കുന്ന വാക്കുകള്‍ എല്ലായിടത്തും...

    മറുപടിഇല്ലാതാക്കൂ
  7. എന്റെ പൊന്നു ചങ്ങായിമാരെ! പടച്ചോനാണേ! ഞമ്മക്ക് പച്ച മാണ്ട! പടച്ചോന്‍
    പറഞ്ഞിട്ടില്ല. റസൂലും പറഞ്ഞിട്ടില്ല, ഇങ്ങനെ ഒരു പച്ചന്റെ കാര്യം. റസൂലിന്
    പിരിശപ്പെട്ട നിറം വെള്ളയാണ് പോലും. പിന്നെ ഏത് പച്ചന്റെ കാര്യാ ചങ്ങായി
    ഇയ്യ് പറഞ്ഞേ? അല്ലെന്കിലും ഇങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം.
    മതവിശ്വാസികളുടെ ഭൂരിപക്ഷം ഒരു ജനാധിപത്യസമൂഹത്തില്‍ ഇമ്മിണി വല്ല്യ
    കാര്യമെന്ന് വിശ്വസിക്കുന്ന ഒരു "സ്വതന്ത്രചിന്തകന്‍" ആണല്ലൊ?

    നല്ലനിരീക്ഷനം.

    കഴിയുന്നതും ഇവ അവഗണിക്കുന്നതാണ് നല്ലത്, എന്തും വിളിച്ച് പറയാനുള്ള ഒരു സ്ഥലമായി ഫെസ്ബുക്ക് വാളുകൾ മാരിക്കൊണ്ടിരിക്കുന്നു,.

    ആശംസകളീ ചിന്തക്ക്

    മറുപടിഇല്ലാതാക്കൂ
  8. നബി തന്നെ റഞ്ഞിട്ടുണ്ട്, മതത്തിനാൽ തമ്മിൽ തല്ലരുത്, മതം ഗുണകാമിഷിയാണ്

    മറുപടിഇല്ലാതാക്കൂ
  9. എന്റെ പൊന്നു ചങ്ങായിമാരെ! പടച്ചോനാണേ! ഞമ്മക്ക് പച്ച മാണ്ട! പടച്ചോന്‍
    പറഞ്ഞിട്ടില്ല. റസൂലും പറഞ്ഞിട്ടില്ല, ഇങ്ങനെ ഒരു പച്ചന്റെ കാര്യം. റസൂലിന്
    പിരിശപ്പെട്ട നിറം വെള്ളയാണ് പോലും. പിന്നെ ഏത് പച്ചന്റെ കാര്യാ ചങ്ങായി
    ഇയ്യ് പറഞ്ഞേ?

    മറുപടിഇല്ലാതാക്കൂ
  10. എന്റെ പൊന്നു ചങ്ങായിമാരെ! പടച്ചോനാണേ! ഞമ്മക്ക് പച്ച മാണ്ട! പടച്ചോന്‍
    പറഞ്ഞിട്ടില്ല. റസൂലും പറഞ്ഞിട്ടില്ല, ഇങ്ങനെ ഒരു പച്ചന്റെ കാര്യം. റസൂലിന്
    പിരിശപ്പെട്ട നിറം വെള്ളയാണ് പോലും. പിന്നെ ഏത് പച്ചന്റെ കാര്യാ ചങ്ങായി
    ഇയ്യ് പറഞ്ഞേ?

    മറുപടിഇല്ലാതാക്കൂ
  11. ദീനെന്നാല്‍ നസീഹത്താണെന്നാണ് മുഹമ്മദ് നബി പറഞ്ഞത്..

    എന്ന് വെച്ചാല്‍ ഗുണകാംക്ഷ.....

    ശ്രദ്ധേയമായ ശൈലിയുണ്ട്.. ഇനിയും എഴുതുക..

    മറുപടിഇല്ലാതാക്കൂ
  12. ..@srus..ഇരുമ്പുഴി2013, സെപ്റ്റംബർ 15 6:01 PM

    യഥാര്‍ത ചിന്തകളുടെ ഫ്ബി ഗ്രൂപ്പുകള്‍ ഞാന്‍ ഒഴിവാക്കി ! എന്നെ ആരോ അതിലേക്ക് വലിച്ചിട്ടതായിരുന്നു ...ചിന്തപോയി പോയി യഥാര്‍ത്ഥ നുണയന്മാരായി പലരും മാറുന്ന കാഴ്ച അതിദയനീയമായിരുന്നു ..............


    നന്നായി എഴുതി !അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...